അഞ്ചുവര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് ചങ്ങരംകുളം: കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രധാന പ്രതിയെ അഞ്ചുവര്‍ഷത്തിന് ശേഷം ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡല്ലൂര്‍ സ്വദേശി മമ്മുവാണ് (63) പിടിയിലായത്. 2012ല്‍ ചങ്ങരംകുളം മൂക്കുതല മഠത്തിപ്പാടത്തുനിന്നാണ് കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രധാന പ്രതി സക്കീര്‍ ഹുസൈനെ കാറിലെത്തിയ സംഘം ഗുഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോവുകയും അഞ്ചുദിവസത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കവര്‍ച്ച നടത്തുകയും ചെയ്തത്. ഇതിൽ പത്തോളം പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രധാന പ്രതിയെ കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോലൊളമ്പ് നിക്ഷേപ തട്ടിപ്പിനിരയായവര്‍തന്നെയാണ് പണം തിരിച്ചുകിട്ടാൻ സക്കീര്‍ ഹുസൈനെ തട്ടിക്കൊണ്ടുപോയത്. നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.