18.5 ലക്ഷത്തി​െൻറ കുഴൽപണവ​ുമായി മാവൂർ സ്വദേശി പിടിയിൽ

പെരിന്തൽമണ്ണ: ദിവസങ്ങളുെട ഇടവേളക്ക് ശേഷം പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപണ വേട്ട. പതിനെട്ടര ലക്ഷം രൂപയുടെ കുഴൽപണവുമായി കോഴിക്കോട് മാവൂർ സ്വദേശി പുലക്കുത്ത് ഉണ്ണിമോയിനെ (63) ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. ട്രെയിൻ മാർഗം ഹവാല പണമിടപാട് നടക്കുന്നെന്ന സൂചനയെ തുടർന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 2000, 500 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. എ.എസ്.െഎ പി. മോഹൻദാസ്, മുഹമ്മദ് അഷ്റഫ്, അനൂപ്, തോമസ്, ജയൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.