കക്കോടി: കേരകർഷക മേഖലയുടെ പുരോഗതിക്ക് കൂട്ടായ്മ ആവശ്യമാണെന്ന് പട്ടർപാലം നാളികേര ഫെഡറേഷനു കീഴിലെ ചെറുകുളം നാളികേര ഉൽപാദകസംഘത്തിെൻറ നേതൃത്വത്തിൽ നടത്തിയ ശിൽപശാല അഭിപ്രായപ്പെട്ടു. നാളികേര വികസന ബോർഡിെൻറ സംയോജിത കേരവികസന പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നാളികേര വികസന ബോർഡ് ചാർജ് ഒാഫിസർ കെ. ജയശ്രീ, കൃഷിവകുപ്പ് അഗ്രോ സർവിസ് സെൻറർ കോഒാഡിനേറ്റർ വിജയൻ നരിക്കുനി എന്നിവർ ക്ലാസെടുത്തു. കക്കോടി പഞ്ചായത്തംഗം സജീവൻ കക്കടവത്ത്, പടപ്പാലം കോക്കനട്ട് ഫെഡറേഷൻ വൈസ് പ്രസിഡൻറ് യു. ശേഖരൻ, സെക്രട്ടറി കെ. രാധാകൃഷ്ണൻ കക്കോടി, കൃഷി അസിസ്റ്റൻറ് ഷിജി, ഇളവന വേണു, പോക്കര ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡൻറ് കെ. സുധീർകുമാർ അധ്യക്ഷത വഹിച്ചു. കൺവെൻഷൻ കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുമായി ബന്ധപ്പെട്ട് കോവൂർ മേഖല യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.കെ. പ്രശാന്ത്കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. കോയ അധ്യക്ഷതവഹിച്ചു. പി.ടി. അലി, അഹമ്മദ്കോയ, ഉമ്മളന്നൂർ പി.കെ. സുഭാഷ്, ചന്ദ്രൻ, കെ.പി. ബാബു, മുരളി പിടാക്കിൽ, ടി.എൻ. ദിനേശൻ, മുരളീനാഥൻ, ചെമ്മാട് വിജയൻ, സജീഷ് എന്നിവർ സംസാരിച്ചു. അനുശോചിച്ചു കോഴിക്കോട്: സംവിധായകൻ െഎ.വി. ശശിയുടെയും എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെയും നിര്യാണത്തിൽ കാലിക്കറ്റ് ആർട്ട് കൾചറൽ ഒാർഗനൈസേഷൻ അനുശോചിച്ചു. പ്രസിഡൻറ് സലാം വെള്ളയിൽ അധ്യക്ഷത വഹിച്ചു. മഞ്ചേരി സുന്ദർരാജ്, എ.സി. േമാഹൻ, സുനിൽകുമാർ ബസു, എം.എ. സെബാസ്റ്റ്യൻ, വത്സൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ സിയസ്കൊ ലൈബ്രറി നിർവാഹക സമിതി അനുശോചിച്ചു. ചെയർമാൻ എസ്.എ. ഖുദ്സി, പ്രസിഡൻറ് പി.ടി. മുഹമ്മദലി, കെ. നൗഷാദലി, സി.ഇ.പി.അബ്ദുൽ ഗഫൂർ, വി. അബ്ദുൽ ഹമീദ്, എസ്. ഷബീറലി എന്നിവർ സംസാരിച്ചു. ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ 'കല' അനുശോചിച്ചു. തോട്ടത്തിൽ രവീന്ദ്രൻ, സെക്രട്ടറി വിനീഷ് വിദ്യാധരൻ, കെ. വിജയരാഘവൻ, എൻ. ചന്ദ്രൻ, കെ. സലീം, കെ.പി. അശോക്കുമാർ, പി.കെ. കൃഷ്ണനുണ്ണിരാജ, ഇ.ജെ. വിൻസൻറ്, സി.പി.എം.അബ്ദുൽ റഷീദ്, സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു. നിര്യാണത്തിൽ കാവേരി കലാസാംസ്കാരിക കേന്ദ്രം അനുശോചിച്ചു. പ്രഫ. കടത്തനാട്ട് നാരായണൻ, ഡോ. ഉമ്മർ തറമേൽ, ഇ.പി.ജ്യോതി, ചോലക്കൽ രാജേന്ദ്രൻ, എം. അരവിന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.