ചേളന്നൂർ: ചേളന്നൂർ ഗുഡ്ലക് ലൈബ്രറിക്കു സമീപം വടക്കേടത്തുതാഴത്തെ വെള്ളക്കെട്ട് മണ്ണിട്ടു നികത്തുന്നത് പൂർവാധികം ശക്തിയോടെ തുടരുന്നു. നേരത്തെ സി.പി.എമ്മും ചില യുവജന സംഘടനകളും ഇതിനെതിരെ മുന്നോട്ടു വരികയും വയലിൽ കൊടിനാട്ടുകയും ചെയ്തിരുന്നു. തുടർന്ന്, മണ്ണിട്ട് നികത്തലിനു അൽപം കുറവ് വന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. വയൽ നികത്തുന്നതിനെതിരെ സി.പി.എം പ്രദേശത്ത് ഒപ്പുശേഖരണവും നടത്തിയിരുന്നു. എന്നാൽ, ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ആരോപണം. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാസങ്ങൾക്കുമുമ്പ് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിരവധി ലോഡ് മണ്ണിട്ട് വയൽ നികത്തിയത് വിവാദമായിരുന്നു. ഇത്തരക്കാർക്കെതിരെ വില്ലേജ് അധികൃതരോ പഞ്ചായത്തോ നടപടിയെടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. എസ്.പി.സി കാഡറ്റുകൾ ബോധവത്കരണ റാലി നടത്തി ചേളന്നൂർ: മദ്യ-മയക്കുമരുന്നിനെതിരെയും വിദ്യാർഥികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനും എസ്.പി.സി കാഡറ്റുകൾ ബോധവത്കരണ റാലി നടത്തി. ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് സ്കൂൾ കാഡറ്റുകൾ നടത്തിയ റാലി പി.ടി.എ പ്രസിഡൻറ് എം.എം. നൗഷാദ്, എസ്.പി.സി പി.ടി.എ പ്രസിഡൻറ് വി.കെ. വിജയൻ എന്നിവർ സംയുക്തമായി ഫ്ലാഗ്ഒാഫ് ചെയ്തു. എസ്.പി.സി കാഡറ്റ് നന്ദിത പ്രതിജ്ഞ ചൊല്ലി. വി. ജയലാൽ, എ. പ്രജിഷകുമാരി, എ.പി. ദേവാനന്ദൻ, എൻ.എം. പ്രേമരാജൻ, പി.പി. ബിജു, വിബിത, കാഡറ്റുകളായ നന്ദന, അവന്തിക, നന്ദശ്രീ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.