കക്കോടിയിൽ മിനിമാസ്​റ്റ്​ ലൈറ്റുകൾ ഉദ്​ഘാടനം ചെയ്​തു

കക്കോടി: ഗ്രാമ പഞ്ചായത്തി​െൻറ പ്രധാനഭാഗങ്ങളിൽ പ്രകാശം പൊഴിക്കാൻ മിനിമാസ്റ്റ് ലൈറ്റുകൾ. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 15 മിനിമാസ്റ്റ് ലൈറ്റുകൾ എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കക്കോടി ബസാറിലും ചെറുകുളത്തും 12 ലക്ഷം രൂപ ചെലവിൽ നേരത്തെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 15 മിനിമാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിച്ചത്. നാലു കേന്ദ്രങ്ങളിൽകൂടി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് അധ്യക്ഷത വഹിച്ച് സംസാരിക്കവെ പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡൻറ് ടി. ഷാഹിദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ചോയിക്കുട്ടി, മേലാൽ മോഹനൻ, വിജില, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കക്കാട്ട് ഹസൻ, അമൃതപാൽ, എൻ.പി. ബിജേഷ് എന്നിവർ സംസാരിച്ചു. വാർഡ് അംഗം ഇ.എം. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. കക്കോടി ഇൗസ്റ്റ് ലോക്കൽ സമ്മേളനം ഇന്ന് കക്കോടി: സി.പി.എം കക്കോടി ഇൗസ്റ്റ് ലോക്കൽ സമ്മേളനം ഞായറാഴ്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി പടിഞ്ഞാറ്റുംമുറിയിൽ നടക്കുന്ന പരിപാടി സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പ്രതിനിധി സമ്മേളനത്തിൽ 85 അംഗങ്ങൾ പെങ്കടുക്കും. തിങ്കളാഴ്ച പൊതുസമ്മേളനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.