കോഴിക്കോട്: കക്കാടംപൊയിൽ-ചീങ്കണ്ണിപ്പാല മേഖലയിൽ അനധികൃത നിർമാണം നടത്തിയ പി.വി. അൻവർ എം.എൽ.എയെ കേരള നിയമസഭ പരിസ്ഥിതി സമിതിയിൽനിന്ന് നീക്കണമെന്ന് കേരള നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഉത്തര കേരളത്തിൽ പി.വി. അൻവർ എം.എൽ.എയും മധ്യകേരളത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയും നടത്തുന്ന പ്രവർത്തനങ്ങൾ സാംസ്കാരിക കേരളത്തിന് യോജിക്കാത്തവയാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് പ്രഫ. എസ്. സീതാരാമൻ അധ്യക്ഷത വഹിച്ചു. ടി.വി. രാജൻ, വേണു വാരിയത്ത്, വി.എൻ. ഗോപിനാഥൻ പിള്ള, കെ. ബിനു, പ്രഫ. ഗോപാലകൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. ഗെയിൽ: ജനവാസ മേഖലയെ ഒഴിവാക്കണം കോഴിക്കോട്: ഗെയിൽ പദ്ധതിയിൽനിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ജനതാദൾ -യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. കുഞ്ഞാലി, എൻ.കെ. ഭാസ്കരൻ, പി. കിഷൻചന്ദ്, എൻ.കെ. വത്സൻ, എം.പി. ശിവാനന്ദൻ, എൻ.സി. മോയിൻകുട്ടി, പി. വാസു, വി. കൃഷ്ണദാസ്, ടി.പി. ഗോപാലൻ, ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു. കൈയേറ്റം ഒഴിപ്പിക്കണമെന്ന് കോഴിക്കോട്: മൊയ്തീൻപള്ളി മുതൽ എസ്.എം സ്ട്രീറ്റ് വരെ റോഡിെൻറ ഇരുവശത്തുമുള്ള ഫുട്പാത്ത് കൈയേറ്റം ഒഴിപ്പിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ വേദി യോഗം ആവശ്യപ്പെട്ടു. എസ്.കെ പ്രതിമ മുതൽ ഇപ്പോൾ നവീകരിച്ച റോഡിെൻറ ഇരുവശത്തെ നവീകരിച്ച ഫുട്പാത്തിലും പകുതിയോളം സ്ഥലം റോഡ് തുറക്കുന്നതിന് മുമ്പുതന്നെ വ്യാപാരികൾ കൈയേറിക്കഴിഞ്ഞു. സാധനങ്ങളും ചിലേടത്ത് മേശ വരെയും ഫുട്പാത്തിലേക്ക് നീക്കിയിട്ടിരിക്കുകയാണ്. സംഘടിതവും ആസൂത്രിതവുമായ കൈയേറ്റമാണിത്. സംസ്ഥാന പ്രസിഡൻറ് വത്സൻ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ബെന്നി ജോസഫ്, എം.കെ. പ്രമോദ്, എ.സി. ദാമോദരൻ നായർ, എൻ. ബാലകൃഷ്ണൻ കണ്ണഞ്ചേരി, എസ്.എ. ജിഫ്രിയ, ടി. പത്മാവതി, പി.ടി. ഉണ്ണികൃഷ്ണൻ, അരവിന്ദാക്ഷൻ കൊന്നക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.