സംരംഭ മേഖലയിൽ പുത്തൻ ചുവടുവെപ്പായി കുടുംബശ്രീ പദ്ധതി

*സ്റ്റാർട്ടപ് വില്ലേജ് എൻറർൈപ്രസസ് േപ്രാജക്ടിനാണ് പനമരത്ത് തുടക്കമായത് കൽപറ്റ: സൂക്ഷ്മ സംരംഭ മേഖലയിൽ പുത്തനുണർവ് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എസ്.വി.ഇ.പി (സ്റ്റാർട്ടപ് വില്ലേജ് എൻറർൈപ്രസസ് േപ്രാജക്ട്) പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാനത്ത് ഓരോ ജില്ലയിലെയും ഒരു ബ്ലോക്കിൽ വീതം നടപ്പാക്കുന്ന പദ്ധതിക്കായി വയനാട്ടിൽനിന്നും തിരഞ്ഞെടുത്തത് പനമരം ബ്ലോക്കിനെയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2000 സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണയും സംവിധാനവും ഒരുക്കും. പദ്ധതിക്കായി ഏകദേശം രണ്ടര കോടിയോളം രൂപ അനുവദിക്കും. ആദ്യഘട്ടത്തിൽ ബ്ലോക്കിലെ സംരംഭ സെൻസസിനാണ് തുടക്കമായത്. വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങൾ രൂപീകരിച്ച് പരമാവധി കുടുംബങ്ങൾക്ക് ജീവനോപാധി ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്ത മൈേക്രാ എൻറർൈപ്രസസ് കൺസൾട്ടൻറുമാർ മുഖേനയാണ് സെൻസസ് നടത്തുക. ഇതിനായി പ്രത്യേക പരീക്ഷയും അഭിമുഖവും നടത്തി തിരഞ്ഞെടുത്ത 29 പേർക്ക് ജില്ല മിഷ​െൻറ നേതൃത്വത്തിൽ ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ നടത്തുന്ന സെൻസസിൽ പനമരം ബ്ലോക്ക് പരിധിയിലുൾപ്പെടുന്ന പനമരം, കണിയാമ്പറ്റ, പൂതാടി, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ മുഴുവൻ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയിലെത്തി ഇവർ വിവരങ്ങൾ ശേഖരിക്കും. നിലവിലുള്ള സംരംഭങ്ങൾ ഏതൊക്കെ, ഇവയിൽ വിജയസാധ്യതയുള്ളതേത്, തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. തുടർന്ന്, ഇവ േക്രാഡീകരിച്ച് തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ വീണ്ടും സർവേ നടത്തി വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കി കുടുംബശ്രീ സംസ്ഥാന മിഷനിൽ സമർപ്പിക്കും. അനുമതി ലഭിക്കുന്ന മുറക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഞ്ചു പഞ്ചായത്തുകളിലെയും സി.ഡി.എസ് ചെയർപേഴ്സൻമാർ അംഗങ്ങളും കുടുംബശ്രീ എ.ഡി.എം.സി മെംബർ സെക്രട്ടറിയുമായി ബ്ലോക്ക്തല കമ്മിറ്റി നിലവിൽ വരും. ശശി തരൂർ എം.പി കൃഷ്ണഗിരി സ്റ്റേഡിയം സന്ദർശിച്ചു കൃഷ്ണഗിരി: ശശി തരൂർ എം.പി കൃഷ്ണഗിരി സ്റ്റേഡിയം സന്ദർശിച്ചു. സ്റ്റേഡിയത്തിൽ എത്തിയ ശശി തരൂരിനെ കെ.സി.എ വൈസ് പ്രസിഡൻറും ജില്ല സെക്രട്ടറിയുമായ നാസിർ മച്ചാൻ ബൊക്കെ നൽകി സ്വീകരിച്ചു. കേണൽ സി.കെ. നായിഡു അണ്ടർ 23 കേരളവും -മുംബൈയും തമ്മിലുള്ള മത്സരം കാണാനായാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. തുടർന്ന്, അദ്ദേഹം കേരളം, മുംബൈ കളിക്കാരുമായി സൗഹൃദസംഭാഷണം നടത്തി. വയനാട് സ്റ്റേഡിയം ഗ്രൗണ്ട് അതീവ സുന്ദരമാണെന്നും അത് സന്ദർശിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.സി.എ ഭാരവാഹികളായ അഡ്വ. ടി.ആർ. ബാലകൃഷ്ണൻ, ജാഫർ സേട്ട്, കെ.സി.എ വൈസ് പ്രസിഡൻറ് റോങ്ക്ളിൻ ജോൺ, കെ.സി.എ അസി. സെക്രട്ടറി യു. മനോജ് , കേരള ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയംഗം ഗോപകുമാർ, ജില്ല ഭാരവാഹികളായ രാജൻ പുല്ലൂർ, സലിം കടവൻ, രാധാകൃഷ്ണൻ, സുനിൽ കുമാർ, എ.എം. നൂർഷ, ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരും സംബന്ധിച്ചു. FRIWDL7 ശശി തരൂർ എം.പി കൃഷ്ണഗിരി സ്റ്റേഡിയത്തിലെത്തിയപ്പോൾ സി.കെ. നായിഡു ട്രോഫി; മഴയിൽ തെന്നി കേരളം *രണ്ടാംദിനവും മഴ കളി തടസ്സപ്പെടുത്തിയത് കേരളത്തിനു തിരിച്ചടിയായി കൃഷ്ണഗിരി: േകണൽ സി.കെ. നായിഡു അണ്ടർ 23 ക്രിക്കറ്റ് ടൂർണമ​െൻറി​െൻറ രണ്ടാം ദിനവും മഴ കളിച്ചപ്പോൾ കേരളത്തിന് നിരാശ. മുബൈക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് എടുത്തു പോയൻറ് നേടാമെന്ന കേരളത്തി​െൻറ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ടാണ് രണ്ടാംദിനത്തിലെ കളി അവസാനിച്ചത്. വ്യാഴാഴ്ച വൈകിട്ട് പെയ്ത മഴയെത്തുടർന്നുള്ള പിച്ചിലെ ഈർപ്പം രണ്ടാംദിനത്തിൽ കേരള ബാറ്റ്സ്മാന്മാർക്ക് തിരിച്ചടിയായി. പിച്ചിലെ ഈർപ്പം മുതലെടുത്ത മുബൈ ബൗളർമാരെ കേരളത്തി​െൻറ ഒന്നാം ഇന്നിങ്സ് സ്കോർ 322ൽ ഒതുക്കുകയായിരുന്നു. തുടർന്ന്, മുബൈ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച് 17 ഒാവർ പിന്നിട്ടപ്പോഴാണ് വീണ്ടും മഴമൂലം കളി തടസ്സപ്പെട്ടത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 54 റൺസ് നേടിയ മുബൈ കേരളത്തി​െൻറ സ്കോർ മറികടന്ന് ലീഡ് എടുക്കാനായിരിക്കും ശ്രമിക്കുക. ശനിയാഴ്ചയും മഴ തുടർന്ന് ടൂർണമ​െൻറ് സമനിലയിലാകാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അടുത്തഘട്ടത്തിലേക്കുള്ള കേരളത്തി​െൻറ പ്രവേശനം പ്രതിസന്ധിയിലാകും. അപ്രതീക്ഷിതമായി പെയ്ത മഴയാണ് കേരളത്തി​െൻറ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചത്. രണ്ടാംദിനം കളിയാരംഭിച്ച കേരളത്തി​െൻറ സ്കോർ 251ൽ നിൽക്കെയാണ് 23 റൺസുമായി ഹരികൃഷ്ണൻ മുളനിയുടെ പന്തിൽ പുറത്താകുന്നത്. തുടർന്ന്, ഫാനുസി​െൻറയും സൽമാൻ നിസാറി​െൻറയും വിക്കറ്റുകൾ നഷ്ടമായി. അർധസെഞ്ചുറിയുമായി പിടിച്ചുനിൽക്കാൻ സൽമാൻ നിസാർ ശ്രമിച്ചെങ്കിലും ദ്രുമിൽ മടേക്കറുടെ ബൗളിൽ പുറത്താകുകയായിരുന്നു. ഉച്ചയൂണിനുശേഷം ആനന്ദ് ജോസഫും ആക്ഷയ് ജോസും കേരളത്തി​െൻറ സ്കോർ ഉയർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, എട്ടു റൺസുമായി അക്ഷയും തുടർന്ന്് വന്ന ആതിഫ് ബിൻ അഷ്റഫ് റൺസൊന്നുമെടുക്കാതെയും പുറത്തായതോടെ കേരളത്തി​െൻറ സ്കോർ 322ൽ അവസാനിക്കുകയായിരുന്നു. പുറത്താകാതെ 78 ബാളിൽ 43 റൺസ് നേടിയ ആനന്ദ് ജോസഫി​െൻറയും 138 ബാളിൽ 56 റൺസെടുത്ത് പുറത്തായ സൽമാൻ നിസാറി​െൻറയും പ്രകടമനമാണ് പോരുതാവുന്ന സ്കോറിലേക്ക് കേരളത്തെ എത്തിച്ചത്. മുംബൈക്കുവേണ്ടി എസ്. സെഡ് മുലാനി നാലു വിക്കറ്റും ദേശ് പാണ്ഡെ മൂന്നു വിക്കറ്റുമെടുത്തു. മഴമൂലം 17 ഒാവർ മാത്രമാണ് രണ്ടാം ദിനത്തിൽ മുബൈക്ക് ബാറ്റുചെയ്യാനായത്. മഴമൂലം രണ്ടാം ദിനത്തിലെ കളിയവസാനിക്കുമ്പോൾ മുബൈ വിക്കറ്റ് നഷ്ടപ്പെടാതെ 54 റൺസ് എടുത്തിട്ടുണ്ട്. 34 റൺസുമായി മുംബൈ ക്യാപ്റ്റൻ ജെ.ജി. ബിസ്തയും 15 റൺസുമായി എച്ച്.ജെ. തമോറുമാണ് ഗ്രീസിൽ. -സ്വന്തം ലേഖകൻ FRIWDL8 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമ​െൻറിൽ കേരളത്തി​െൻറ സൽമാൻ നിസാറി​െൻറ ബാറ്റിങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.