കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനു കീഴിൽ കടമേരി പരദേവത ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് . അപേക്ഷ നവംബർ 15നു മുമ്പ് തലശ്ശേരി അസി. കമീഷണറുടെ ഓഫിസിൽ ലഭിക്കണം. രജിസ്േട്രഷൻ പുതുക്കൽ 10 വരെ കോഴിക്കോട്: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ റദ്ദായ രജിസ്േട്രഷൻ പുതുക്കാൻ നവംബർ 10നുള്ളിൽ ഹാജരാകണം. 1997 ജനുവരി ഒന്നു മുതൽ 2017 ജൂലൈ 31 വരെ കാലയളവിൽ (രജിസ്േട്രഷൻ കാർഡിൽ പുതുക്കേണ്ട മാസം 1996 ഒക്ടോബർ മുതൽ 2017 മേയ് വരെ രേഖപ്പെടുത്തിയവർക്ക്) റദ്ദായ രജിസ്േട്രഷൻ പുതുക്കുന്നതിന് ഒക്ടോബർ 31നകം അപേക്ഷ നൽകിയിട്ടും ഡാറ്റ കമ്പ്യൂട്ടറിൽ ഇല്ലെന്ന കാരണത്താൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം എന്നറിയിക്കപ്പെട്ടവരാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഡാറ്റ എൻട്രി നടത്തി പ്രത്യേക പുതുക്കൽ വഴി സീനിയോറിറ്റി വീണ്ടെടുക്കേണ്ടത്. തുല്യത രജിസ്േട്രഷൻ ആരംഭിച്ചു കോഴിക്കോട്: 2017-18 വർഷത്തെ നാലാം തരം, ഏഴാം തരം തുല്യത രജിസ്േട്രഷൻ ആരംഭിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിൽ നാലാം ക്ലാസ് പരാജയപ്പെട്ടവർക്കും മൂന്നാം ക്ലാസ് വരെ പഠിച്ചവർക്കും നാലാം ക്ലാസ് തുല്യതക്ക് അപേക്ഷിക്കാം. നാലാം ക്ലാസ് തുല്യത പാസായവർ, ഔപചാരിക വിദ്യാഭ്യാസത്തിൽ നാലാം ക്ലാസ് പാസായവർ, അഞ്ച്-, ഏഴ് വരെ പഠിച്ചവർ എന്നിവർക്ക് ഏഴാം തരം തുല്യതക്ക് അപേക്ഷിക്കാം. വയസ്സ്, യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം നവംബർ 30നകം അപേക്ഷിക്കണം. കുറഞ്ഞ പ്രായപരിധി 17. ഫോൺ: 0495 2370053.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.