കടയടപ്പ്​ അനാവശ്യമെന്ന്​ വ്യാപാരി വ്യവസായി സമിതി

കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ കടകൾ അടപ്പിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനത്തോട് യോജിപ്പില്ലെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജി.എസ്.ടി വിഷയത്തിൽ വ്യാപാരി സമൂഹത്തി​െൻറ പ്രയാസങ്ങൾ പരിഹരിക്കാൻ ധനകാര്യ മന്ത്രി നടത്തുന്ന ശ്രമങ്ങൾ വ്യക്തമാണെന്നിരിക്കെ കേരളത്തിൽ മാത്രം കടയടക്കുന്നത് ദുരുദ്ദേശ്യപരമാണ്. പുതിയ കെട്ടിടനിയമം അടുത്ത സഭാസമ്മേളനത്തിൽ അവതരിപ്പിക്കാൻ തയാറായ ഘട്ടത്തിൽ നടത്തുന്ന കടപൂട്ടൽ അനാവശ്യമാണ്. ദേശീയപാത വികസന വിഷയത്തിൽ നേരത്തെ പ്രക്ഷോഭങ്ങൾ നടത്താതെ മാറിനിന്നവർ ഇപ്പോൾ ഇക്കാര്യം പറയുന്നതിൽ ആത്മാർഥതയില്ല. ഹർത്താലുകൾ വ്യാപാര മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിൽ വ്യാപാരി സംഘടന തന്നെ കടപൂട്ടൽ നടത്തുന്നത് വ്യാപാരി ദ്രോഹമാണെന്ന് ജില്ല സെക്രട്ടറി സി.കെ. വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.