സൗഹൃദ കൂട്ടായ്മയും സാഹിത്യ ചർച്ചകളുമായി പുനത്തിലി​െൻറ കൂടോത്തുമ്മലിലെ ദിനങ്ങൾ

പനമരം: സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുമായുള്ള സൗഹൃദത്തി​െൻറ ഒാർമകളിൽ കൂടോത്തുമ്മൽ, ചീക്കല്ലൂർ ഭാഗത്തെ സുഹൃത്തുക്കൾ. കണിയാമ്പറ്റ പഞ്ചായത്തിലെ കൂടോത്തുമ്മലുമായി അടുത്ത ബന്ധമുണ്ട് പുനത്തിലിന്. പനമരത്തെ ക്ലിനിക്കിൽ പ്രാക്ടീസിനായി ഒന്നര പതിറ്റാണ്ട് മുമ്പ് മൂന്നു വർഷത്തോളമാണ് അദ്ദേഹം കൂടോത്തുമ്മലിൽ താമസിച്ചത്. നാണു ദാസി​െൻറ വീട്ടിലായിരുന്നു അദ്ദേഹം വാടകക്ക് താമസിച്ചിരുന്നത്. പകൽ ക്ലിനിക്കിൽ പ്രാക്ടീസിലായിരിക്കും. രാത്രി കൂടോത്തുമ്മലിൽ എത്തുന്നതോടെ അദ്ദേഹം വേറൊരു മനുഷ്യനാകും. സാഹിത്യ തൽപരരായ നിരവധി പേർ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു. രാവേറെ ചെല്ലുവോളം ചർച്ചകൾ നീളുമായിരുന്നുവെന്ന് കൂടോത്തുമ്മൽ, ചീക്കല്ലൂർ ഭാഗത്തെ സുഹൃത്തുക്കൾ പറയുന്നു. മൂന്നു വർഷത്തോളം നാണുദാസി​െൻറ വീട്ടിൽനിന്നായിരുന്നു ഭക്ഷണം. ഭക്ഷണം സമയത്തിന് കഴിക്കണമെന്ന നിർബന്ധമുണ്ടായിരുന്നില്ല. എത്ര വൈകി കിടന്നാലും അദ്ദേഹം രാവിലെ ക്ലിനിക്കിലെത്തും. വർഷങ്ങൾക്കു മുമ്പ് നാണുദാസിൽനിന്ന് വീട് വിലക്കുവാങ്ങിയ അശോകൻ മാരാരും കുടുംബവുമാണ് ഇപ്പോൾ കുടോത്തുമ്മലിെല വീട്ടിൽ താമസിക്കുന്നത്. മലയാളത്തി​െൻറ പ്രിയ സാഹിത്യകാരൻ താമസിച്ച വീടാണെന്ന് പറയുന്നതിൽ ഇവരും അഭിമാനിക്കുന്നു. പനമരം ടൗണിൽ ഗവ. ആശുപത്രി റോഡിലായിരുന്നു അദ്ദേഹത്തി​െൻറ ക്ലിനിക്. പണ്ട് 'പ്രബോധനം' മാസികയുടെ പ്രചാരണത്തിനായി ക്ലിനിക്കിൽ ചെന്നപ്പോൾ അദ്ദേഹം മാസിക വായിച്ചു തീരുന്നതു വരെ ക്ലിനിക്കിൽ ഇരിക്കേണ്ടി വന്ന ഓർമ പനമരത്തെ തിരുവാൾ ഖാലിദ് പങ്കുവെച്ചു. എല്ലാവരോടും അദ്ദേഹം ഒരുപോലെ പെരുമാറി. ഒഴിവുള്ള സമയങ്ങളിൽ ടൗണിലൂടെ കറങ്ങിനടക്കുന്ന കുഞ്ഞബ്ദുള്ള എന്ന സാഹിത്യകാരനായ ഡോക്ട‌ർ പനമരത്തെ പഴമക്കാരുടെ മനസ്സിൽ എന്നുമുണ്ട്. വയനാട്ടിലെത്തിയപ്പോൾ മുതൽ പിന്നീട് പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സന്തത സഹചാരിയായി മാറിയ ഒാർമയാണ് കൂടോത്തുമ്മലിലെ ശാന്തമന്ദിരത്തിൽ സതീശ് വാസുദേവനും പങ്കുവെക്കാനുള്ളത്. 10 വർഷക്കാലം ഡ്രൈവറായും വീട്ടിലെ ഒരു അംഗമായും കൂടെയുണ്ടായിരുന്നു സതീശ്. ഡോക്ടറായി കൂടോത്തുമ്മലിലെത്തുമ്പോൾ വായിച്ചുകേട്ട സാഹിത്യക്കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയാണോ വീടിന് അടുത്തെത്തിയതെന്ന് സംശയമായിരുന്നു ആദ്യമെന്നും പിന്നീട് അടുത്ത് പരിചയപ്പെട്ടപ്പോൾ കൂടെ കൂട്ടുകയായിരുന്നുവെന്നും സതീശ് പറയുന്നു. വണ്ടിയോടിക്കുമെന്നറിഞ്ഞതോടെ എങ്ങോട്ടു പോകണമെങ്കിലും തന്നെയാണ് വിളിച്ചിരുന്നത്. വയനാട്ടിൽനിന്നും ചുരമിറങ്ങിയപ്പോഴും താനും അദ്ദേഹത്തി​െൻറ സാരഥിയായും സുഹൃത്തായും ഒപ്പം പോകുകയായിരുന്നുവെന്നും സതീശ് ഒാർത്തെടുക്കുന്നു. 10 വർഷത്തോളം പുനത്തിലിനൊപ്പമുണ്ടായിരുന്ന സതീശ് അസുഖമായി കിടന്നിരുന്ന പുനത്തിലിനെ രണ്ടുതവണ കോഴിക്കോെട്ടത്തി കണ്ടിരുന്നു. വെള്ളിയാഴ്ച വടകരയിലെത്തി പ്രിയ എഴുത്തുകാരന് അന്ത്യാഞ്ജലി അർപ്പിച്ചാണ് സതീശ് കൂടോത്തുമ്മലിലേക്ക് മടങ്ങിയത്. കൂടോത്തുമ്മലിൽ ചെറിയ തുണിക്കട നടത്തുകയാണിപ്പോൾ സതീശ്. -കെ.ഡി. ദിദീഷ് FRIWDL12 MUST പുനത്തിൽ കുഞ്ഞബ്ദുള്ള 1998ൽ പനമരം ടൗണിലെ വരിയിൽ പോക്കുവി​െൻറ വീട്ടിലെ കല്യാണ സൽക്കാരത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രം FRIWDL11MUST കൂടോത്തുമ്മലിൽ പൊങ്ങിണി ക്ഷേത്രത്തിന് സമീപം പുനത്തിൽ കുഞ്ഞബ്ദുള്ള വാടകക്ക് താമസിച്ചിരുന്ന വീട് ------------------------------- ജനമൈത്രി െപാലീസ് സ്ത്രീസുരക്ഷ പദ്ധതി: പരിശീലനം തുടങ്ങി മാനന്തവാടി: സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ മാനന്തവാടി ജനമൈത്രി പൊലീസ് നടത്തുന്ന സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പദ്ധതിയുടെ പരിശീലനം തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഴുവന്‍ പേര്‍ക്കും വിംസ് മെഡിക്കല്‍ കോളജ് ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്) ടീമി​െൻറ പരിശീലനം നല്‍കുന്നതി​െൻറ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ നിർവഹിച്ചു. മാനന്തവാടി സി.ഐ പി.കെ. മണി അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിജു ജോസഫ് ക്ലാസെടുത്തു. െപാലീസ് അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി ടി.ജെ. സാബു, മാനന്തവാടി നഗരസഭ കൗൺസിലർ അബ്ദുൽ റഷീദ് പടയൻ, മാനന്തവാടി ടി.ഇ.ഒ കെ. ദിലീപ് കുമാർ, ജനമൈത്രി സമിതിയംഗം എൻ.എം. ഷാജി, ജനമൈത്രി കമ്യൂണിറ്റി റിലേഷൻസ് ഓഫിസർ മാനന്തവാടി അഡീഷനൽ എസ്.ഐ സി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തിരിച്ചറിയാനും അതു ചെറുക്കാനും അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്കു രൂപം നല്‍കിയത്. ജില്ല വനിത പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.വി. ഉഷാകുമാരിയുടെ നേതൃത്വത്തില്‍ ആറു മാസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുക. ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെ മാനന്തവാടി നഗരസഭ, എടവക ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 80 വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. മാനന്തവാടി നഗരസഭയിലെ 58- പേരെയും എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ 22 പേരെയുമാണ് ആദ്യഘട്ട പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. FRIWDL13 ജനമൈത്രി െപാലീസ് സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പദ്ധതി പരിശീലനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.