കണ്ണൂര്‍, കൊടുവള്ളി സംഭവങ്ങൾ: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം -^ബി.ജെ.പി

കണ്ണൂര്‍, കൊടുവള്ളി സംഭവങ്ങൾ: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം --ബി.ജെ.പി കോഴിക്കോട്: കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷായാത്ര മുന്നോട്ടുവെച്ച ആശങ്കകള്‍ ശരിയാണെന്നു തെളിഞ്ഞതായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം നേതാക്കള്‍ കള്ളക്കടത്ത് സംഘത്തിനൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണ​െൻറ യാത്ര തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സി വിവരം നല്‍കി എട്ടു മാസത്തിനു ശേഷമാണ് അഞ്ചു ഭീകര പ്രവര്‍ത്തകരെ കേരള പൊലീസ് അറസ്റ്റ്ചെയ്യുന്നത്. ഈ കാലതാമസത്തിനു പിന്നില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. ഇതേക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. ഭൂമാഫിയകളുടെയും കൈയേറ്റക്കാരുടെയും ദേശവിരുദ്ധരുടെയും പിന്‍ബലത്തില്‍ പിണറായി, തോമസ് ചാണ്ടി കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നത്. ദീൻദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നിലപാട് അസഹിഷ്ണുതയുടെ തെളിവാണ് -കൃഷ്ണദാസ് പറഞ്ഞു. ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, പി. ജിജേന്ദ്രൻ, ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.