കുന്ദമംഗലം: െകാടുവള്ളിയിലെ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി പി.ടി.എ. റഹീം എം.എൽ.എക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദുബൈയിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ടുള്ള കോർപറേറ്റ് ഒാഫിസിെൻറ ഉദ്ഘാടനം നടത്തിയത് എം.എൽ.എമാരായ കാരാട്ട് റസാഖും പി.ടി.എ റഹീമുമാണെന്നും പാണക്കാട് തങ്ങൾക്കെതിരെ എം.എൽ.എ ഉന്നയിച്ചിട്ടുള്ള ആരോപണം വാസ്തവവിരുദ്ധമാണെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം. ബാബുമോൻ, സെക്രട്ടറി ഒ.എം. നൗഷാദ്, ഒ. സലീം, എൻ.എം. യൂസുഫ്, കെ.പി. സൈനുദ്ദീൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.