കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് 'സംരംഭക ആശയ മേള' സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനുമായി (കെ.എസ്.യു.എം) സഹകരിച്ച് ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. 'ലൈവ് ഡിസ്കവറി' എന്നാണ് ഫെസ്റ്റിെൻറ പേര്. സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരെയാണ് ലൈവ് ഡിസ്കവറി ഉന്നംെവക്കുന്നത്. വ്യവസായത്തിലും സമൂഹത്തിലും പടർന്നിരിക്കുന്ന പ്രശ്നങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ പരിഹരിക്കാൻ സാധിക്കുന്ന ഉൽപന്നങ്ങളുടെ ആശയങ്ങളാണ് ഇതിലൂടെ പരിപോഷിപ്പിക്കാനുദ്ദേശിക്കുന്നത്. പങ്കെടുക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് സംരംഭക മേഖലയിൽ 30 ദിവസത്തെ പരിശീലനത്തിന് അവസരം ലഭിക്കും. ഈ സമയത്തിനുള്ളിൽ ബിസിനസ് മാതൃകകൾ ഉണ്ടാക്കുകയുംവേണം. ഇതിനുശേഷമായിരിക്കും ഐ.ഐ.എം കോഴിക്കോട് കാമ്പസിൽ നടക്കുന്ന ഫൈനൽ. നാസ്കോം, ടൈ കേരള, യു.എൽ സൈബർ പാർക്ക്, േഗ്രറ്റർ മലബാർ ഇനീഷ്യേറ്റിവ്, കാലിക്കറ്റ് മാനേജ്മെൻറ് അസോ., കാലിക്കറ്റ് ഫോറം ഫോർ ഐ.ടി ആൻഡ് ടെക്നോളജി ഇൻകുബേറ്റർ, എൻ.ഐ.ടി എന്നിവർ ലൈവ് ഡിസ്കവറിയിൽ പങ്കാളികളാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്േട്രഷെൻറ അവസാന തീയതി നവംബർ മൂന്നാണ്. കെ.എസ്.യു.എമ്മിെൻറ ഫേസ്ബുക് പേജ് വഴിയോ, http://ideathon.startupmission.in വഴിയോ രജിസ്േട്രഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.