കൂട്ടധർണ സംഘടിപ്പിച്ചു

കോഴിക്കോട്: വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ ജില്ല-താലൂക്ക് കേന്ദ്രങ്ങളിൽ കൂട്ടധർണ സംഘടിപ്പിച്ചു. കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി, സിവിൽ സ്റ്റേഷനുകൾക്ക് മുന്നിൽ ധർണ നടന്നു. കോഴിക്കോട് എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. സത്യൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം എം. മുരളീധരൻ, വടകരയിൽ ജില്ല പ്രസിഡൻറ് പി. അജയകുമാർ, താമരശ്ശേരി ജില്ല വൈസ് പ്രസിഡൻറ് പി.വി. ശാന്ത എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ടി.എ. അഷ്റഫ്, ജില്ല ജോയൻറ് സെക്രട്ടറി കെ.പി. രാജേഷ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾ രാജൻ പടിക്കൽ, ടി. സജിത്കുമാർ, ജില്ല വൈസ് പ്രസിഡൻറ് പി. രവീന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.