പൊയിൽതാഴം-അരീപ്രംമുക്ക് റോഡ് തകർന്നു; കാൽനട പോലും ദുഷ്കരം നന്മണ്ട: ബാലുശ്ശേരി, നന്മണ്ട ഗ്രാമപഞ്ചായത്തുകെള ബന്ധിപ്പിക്കുന്ന പൊയിൽത്താഴം -അരീപ്രം മുക്ക് റോഡ് തകർന്നതോടെ യാത്ര ദുഷ്കരമായി. രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡാണ് കുണ്ടും കുഴിയുമായി തകർന്നത്. ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി. പകൽ സമയങ്ങളിൽ ഒരുവിധം കുഴികൾ വെട്ടിച്ച് പോകാമെങ്കിലും രാത്രി യാത്രയാണ് ഏറെ ദുഷ്കരം. പൊയിൽതാഴം നിവാസികൾക്ക് ഗതാഗത തിരക്കേറിയ ബാലുശ്ശേരി റോഡിനെ ഒഴിവാക്കി വളരെ എളുപ്പത്തിൽ പനായി, മണ്ണാംപൊയിൽ, ബാലുശ്ശേരി ഭാഗത്തേക്ക് എത്താൻ കഴിയുന്ന റോഡാണിത്. വർഷങ്ങൾക്ക് മുമ്പാണ് ടാറിങ് നടന്നത്. ഇതാണ് ശോച്യാവസ്ഥയിലാവാൻ കാരണം. റോഡിലെ കുഴികൾ കാരണം ഒാേട്ടാകൾ പോലും ഒാടാൻ മടിക്കുന്നു. റോഡ് ഗതഗാത യോഗ്യമാക്കി മാറ്റണമെന്നാണ് പൊയിൽതാഴം നിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.