പ്രതിഷേധ പ്രകടനവും സംഗമവും

കോഴിക്കോട്: കായൽ കൈേയറി റിസോർട്ടുകളും പാലസുകളും നിർമിച്ച തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെറുവറ്റ അങ്ങാടിയിൽ പ്രകടനവും സംഗമവും നടത്തി. യൂത്ത് കോൺഗ്രസ് കുരുവട്ടൂർ മണ്ഡലം പ്രസിഡൻറ് ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്തു. ശ്രീകേഷ് നടമൽ അധ്യക്ഷത വഹിച്ചു. ശ്രിലിൽ, സജിത്ത് ഗോപാൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സർജാസ് ചെറുവറ്റ, എം. അധിൻ രാജ്, അഖിലേഷ്, ഗഫൂർ ചെറുവറ്റ, റഫീക്ക് പറമ്പിൽ, ബിനിഷ് ചെറുവറ്റ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.