ജി.എസ്​.ടി: അനാവശ്യ കടപരിശോധന തടയും ^ടി. നസിറുദ്ദീൻ

ജി.എസ്.ടി: അനാവശ്യ കടപരിശോധന തടയും -ടി. നസിറുദ്ദീൻ കോഴിക്കോട്: ജി.എസ്.ടിയുടെ പേരിലുള്ള ഏത് അനാവശ്യ കടപരിശോധനയും തടയുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. വ്യാപാരി വ്യവസായി യൂത്ത് ബ്ലൂ വളൻറിയർമാർ നടത്തിയ ജി.എസ്.ടി മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പൂർണരൂപം ആകാതെ പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് കൊടുത്തുകൊണ്ട് വ്യാപാരികൾക്കുനേരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ജില്ലപ്രസിഡൻറ് മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. എം. ഷാഹുൽ ഹമീദ്, കെ.പി. അബ്ദുൽ റസാക്ക്, എം. ബാബുമോൻ, മുർത്താസ് താമരശ്ശേരി, ഷമീർ എടവലം, ബിനു കോടഞ്ചേരി, ധനീഷ് അരീക്കാട്, റാഷിദ് തങ്ങൾ, ഗിരീഷ് ബാലുശ്ശേരി, സിദ്ദീഖ് പൂവാട്ട്പറമ്പ്, കലാഫ്, സാജിദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര സ്വാഗതം പറഞ്ഞു. െഗസ്റ്റ് ടീച്ചർ നിയമനം കോഴിക്കോട്: സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് െഗസ്റ്റ് ടീച്ചർ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള (ഇംഗ്ലീഷ് എം.എ, ബി.എഡ്, സെറ്റ്) ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ ഹാജരാകണെമന്ന് പ്രിൻസിപ്പൽ അറിയിച്ചു. എൻ.െഎ.ടി നിയമനം കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ലൈബ്രറിയിൽ താൽക്കാലികാടിസ്ഥാനത്തിൽ അഡ്ഹോക്ക് േപ്രാജക്ട് ഡിജിറ്റൽ ലൈബ്രറി ടെക്നിക്കൽ അസിസ്റ്റൻറ്, അഡ്ഹോക്ക് ലൈബ്രറി അസിസ്റ്റൻറ് എന്നീ നിയമനത്തിനുള്ള അഭിമുഖം നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.