പാലത്ത്​ ബസാറിലെ യാത്രാദുരിതത്തിന്​ അറുതിയില്ല

ചേളന്നൂർ: കുമാരസ്വാമി-നരിക്കുനി റോഡിലെ പാലത്തുബസാറിലെ ഭാഗം പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങളേറെയായി. ഇടക്കിടക്ക് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതല്ലാതെ ശാശ്വത പരിഹാരം കാണാത്തതിൽ ജനങ്ങൾക്ക് ആശങ്കയേറുകയാണ്. ജി.എസ്.ടി കാരണം കരാറുകാർ ടെണ്ടർ എടുക്കുന്നില്ലെന്ന ന്യായംപറഞ്ഞ് അധികൃതരും ജനപ്രതിനിധികളും ഒഴിഞ്ഞുമാറുകയാണ്. യാത്രക്ലേശത്തിനെതിരെ പല ഭാഗങ്ങളിലും ജനങ്ങൾ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ആരോഗ്യ ബോധവത്കരണ ക്ലാസ് കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസ് ഡോ. ജയകൃഷ് ജയരാജ് ഉദ്ഘാടനം ചെയ്തു. അശോകൻ ആലപ്രത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ടി. പ്രിയേഷ്, കോയലിശ്ശേരി ഉസ്മാൻ, എ.കെ. ഗണേഷ്, ജഹിബ ആയിഷ, പി. സുരേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.