നാദാപുരം: പുറമേരി കുനിങ്ങാട് റോഡിലും, വെള്ളൂരിലും മാലിന്യങ്ങള്‍ തള്ളിയവരെ പൊലീസ് പിടികൂടി. കുനിങ്ങാട് റോഡിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. നാദാപുരം പെട്രോള്‍പമ്പിന് സമീപം കസ്തൂരിക്കുളത്തെ ബര്‍ഗര്‍ സ്‌പോട്ട് െറസ്റ്റാറൻറിലെ മാലിന്യങ്ങളാണ് ജീവനക്കാർ കുനിങ്ങാട് കുഞ്ഞ്യേക്കന്‍ പീടികക്ക് സമീപം റോഡില്‍ തള്ളിയത്. പഴകിയ പാല്‍ പാക്കറ്റുകളും, അഴുകിയ ഇറച്ചിയും, പ്ലാസ്റ്റിക് കവറുകളുമാണ് തള്ളിയത്. ഒരു മാസമായി ഇവിടെ മാലിന്യം തള്ളുന്നത് പതിവാക്കിയിട്ട്. പൊറുതിമുട്ടിയ നാട്ടുകാര്‍ കാവലിരുന്നെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെയും റോഡില്‍ മാലിന്യം തള്ളിയതോടെ നാട്ടുകാർ നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനത്തിലെ ബില്ലുകളും മറ്റും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാദാപുരം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥാപനത്തിലെ കല്ലേരി സ്വദേശിയായ യുവാവ് രാത്രി കട പൂട്ടി പോകുമ്പോള്‍ മാലിന്യം പുറമേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. തുടര്‍ന്ന് പൊലീസ് ഇടപെട്ടതോടെ ഇയാൾതന്നെ തള്ളിയ മാലിന്യം നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.