ഗെയിൽ: യൂത്ത് മാർച്ച് കെ.വി. സഫീർ ഷാ നയിക്കും

കോഴിക്കോട്: ഗെയിൽ പദ്ധതിയിൽനിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗെയിൽ വിക്ടിംസ് ഫോറവും ജനകീയ സമരസമിതിയും നടത്തുന്ന ഗെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംലടിപ്പിക്കുന്ന യൂത്ത് മാർച്ച് സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർ ഷാ നയിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് പന്നിക്കോട് അങ്ങാടിയിൽനിന്ന് ആരംഭിക്കുന്ന യൂത്ത് മാർച്ചിൽ വിദ്യാർഥികൾ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ, മലപ്പുറം ജില്ല പ്രസിഡൻറ് ജസീം സുൽത്താൻ, കോഴിക്കോട് ജില്ല പ്രസിഡൻറ് നഈം ഗഫൂർ എന്നിവർ നേതൃത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.