അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സ്വാഗതാര്‍ഹമായ ചിന്ത -സുരേഷ്ഗോപി എം.പി

തൃശൂർ: ഗുരുവായൂരിൽ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാര്‍ഹമായ ചിന്തയാണെന്ന് സുരേഷ്ഗോപി എം.പി. സാമൂതിരി രാജയും തന്ത്രിയും നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ച് ആധുനികതയില്‍ ഒരു ചുവടുവെപ്പ് ആകട്ടെയെന്നും സുരേഷ്ഗോപി തൃശൂരിൽ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്രത്തിലെത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ക്ഷേത്ര പ്രവേശനത്തിലൂടെ ആരുടെയും മതവികാരം ചോദ്യം ചെയ്യപ്പെടാൻ ഇടയാകരുത്. ക്ഷേത്രത്തിലെത്താന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് പ്രാർഥിക്കാനുള്ള അവസരം നിഷേധിക്കരുത്. ക്ഷേത്രത്തി​െൻറ ശുദ്ധിയും ശക്തിയും നിലനിര്‍ത്തിക്കൊണ്ടാകണം ക്ഷേത്ര പ്രവേശന നടപടികളെന്നും സുരേഷ്ഗോപി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.