ബംഗളൂരു: നഗരത്തിലെ പ്രസിദ്ധമായ മഠത്തിലെ സ്വാമിയുടെ കാമകേളികൾ പുറത്ത്. കന്നട നടിയുമായുള്ള സ്വാമിയുടെ കിടപ്പറ ദൃശ്യങ്ങൾ പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. ചിക്കാജലയിലെ ഹുനസമാരനഹള്ളി സമസ്താന മഠത്തിലെ ആത്മീയ നേതാവിെൻറ മകൻ ദയാനന്ദ സ്വാമിയാണ് ദൃശ്യത്തിലുള്ളത്. നടിയോടൊപ്പം മഠത്തിലെ മുറിയിൽനിന്നുള്ള ദൃശ്യങ്ങളാണിത്. നവമാധ്യമങ്ങളിൽ വൈറലായതോടെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മഠാധിപതി പത്താട പർവതരാജ ശിവാചാര്യ സ്വാമിയെയും മകനും മഠത്തിെൻറ പിൻഗാമിയുമായ ദയാനന്ദ എന്ന ഗുരുനഞ്ജേശ്വര ശിവാചാര്യ സ്വാമിയെയും പുറത്താക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.