നാദാപുരം ഗവ. ആശുപത്രിയിൽ സി.സി ടി.വി കാമറ സ്​ഥാപിച്ചു

നാദാപുരം: താലൂക്ക് ഗവ. ആശുപത്രിയും പരിസരവും ഇനി നിരീക്ഷണ കാമറ വലയത്തിൽ. നിരന്തരം ആശുപത്രി ജീവനക്കാർക്കെതിരെ കൈയേറ്റവും കോമ്പൗണ്ടിൽ അതിക്രമങ്ങളും മോഷണവും വർധിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഒ.പി കൗണ്ടർ, അത്യാഹിത വിഭാഗം, ആശുപത്രി പ്രവേശന കവാടം ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇവ സ്ഥാപിച്ചത്. ആശുപത്രി വികസന ഫണ്ടിൽനിന്ന് അമ്പതിനായിരത്തിലേറെ രൂപ ചെലവഴിച്ചാണ് കാമറകൾ സ്ഥാപിച്ചത്. ഇതോടെ, ആശുപത്രിയിലുണ്ടാകുന്ന അതിക്രമങ്ങൾ ഒരു പരിധിവരെ തടയാൻ പറ്റുമെന്നാണ് അധികൃതരുടെ നിഗമനം. ഓർക്കാട്ടേരിയിലെ ഐ റേഞ്ച്് കമ്പ്യൂട്ടേഴ്സാണ് കരാർ ഏറ്റെടുത്ത് പണി പൂർത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.