കൊടുവള്ളി: കാരാട്ട് റസാഖ് എം.എൽ.എയെ തടയാൻ ശ്രമിച്ച യൂത്ത് ലീഗ്, -എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 'നിലാവസ്തമിക്കാത്ത മണ്ഡലം' പദ്ധതിയിൽ ഉൾപ്പെടുത്തി മടവൂർമുക്ക്, മടവൂർ, മുട്ടാഞ്ചേരി അങ്ങാടികളിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു എം.എൽ.എ. വൈകീട്ട് നാലോടെ മടവൂരിലെ ആദ്യ ഉദ്ഘാടന കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പിനെ തുടർന്ന് ചേവായൂർ സി.ഐയുടെയും കുന്ദമംഗലം എസ്.െഎയുടെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം വിവിധ ഉദ്ഘാടനകേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ് മടവൂരിൽ പത്തോളം എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ സംഘടിച്ചെത്തി എം.എൽ.എ സഞ്ചരിച്ച കാർ തടഞ്ഞത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ ഉദ്ഘാടനപരിപാടി നടന്നു. മടവൂർമുക്കിൽ നടന്ന പരിപാടിയിൽ പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി. കോരപ്പൻ, വായോളി മുഹമ്മദ്, മുഹമ്മദ്, കെ. ബിൽസിത്ത്, എ.പി. നസ്തർ എന്നിവർ സംസാരിച്ചു. മടവൂരിൽ പി. കോരപ്പൻ, എ.പി. നസ്തർ, ഇ. മഞ്ജുള, കെ. സുരേന്ദ്രൻ, ഭാസ്കരൻ, രാജൻ, കെ.കെ. ഉമ്മർ എന്നിവർ സംസാരിച്ചു. മുട്ടാഞ്ചേരിയിൽ എ.പി. നസ്തർ അധ്യക്ഷത വഹിച്ചു. പി. കോരപ്പൻ, പി.കെ.ഇ. ചന്ദ്രൻ, കെ. സുരേന്ദ്രൻ, രഘു മുട്ടാഞ്ചേരി റസാഖ് എന്നിവർ സംസാരിച്ചു. എം.എൽ.എക്കെതിരെയുള്ള ൈകയേറ്റം അപലപനീയം നരിക്കുനി: കാരാട്ട് റസാഖ് എം.എൽ.എക്കെതിരെയുള്ള ൈകയേറ്റം പ്രതിഷേധാർഹമാണെന്ന് നരിക്കുനി പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റി. വിജിലൻസ് അന്വേഷണത്തിന് എം.എൽ.എ ആവശ്യപ്പെട്ടതിൽ വിറളിപൂണ്ടാണ് ആക്രമണത്തിന് മുതിരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുസ്സലാം, ടി.കെ. അബു, ടി.എ. മജീദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് നാഷനൽ യൂത്ത് ലീഗ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: വി. ഇഖ്ബാൽ (പ്രസി), ടി.എ. അർഷാദ് (സെക്ര), ടി.എം. സജീം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.