ഗെയിൽ: പ്രതിപക്ഷനേതാവിന് ഭീമഹരജി നൽകും

കൊടിയത്തൂർ: ഗെയിൽ പൈപ്പ് ലൈൻ കാരണം കുടിയിറങ്ങേണ്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും സങ്കടഹരജി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് നൽകാൻ കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു. പടയൊരുക്കം യാത്രക്ക് മുക്കത്ത് നൽകുന്ന സ്വീകരണചടങ്ങിൽ ഹരജി സമർപ്പിക്കും. യു.ഡി.എഫ് ചെയർമാൻ പുതുക്കുടി മജീദ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.ടി. മൻസൂർ, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, മണ്ഡലം യു.ഡി.എഫ് കൺവീനർ മോയൻ കൊളക്കാടൻ, ഡി.സി.സി സെക്രട്ടറി സി.ജെ. ആൻറണി, േബ്ലാക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, പി. ഉപ്പേരൻ, എൻ.കെ. അശ്റഫ്, യു.പി. മമ്മദ്, ബാബു പോലുകുന്നത്ത്, സി.ടി. അഹമ്മദ്കുട്ടി, റഹ്മത്തുല്ല പരവരിയിൽ, എസ്.എ. നാസർ, വി.പി.എ. ജലീൽ, അബ്ദു പാറപ്പുറത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.