റോട്ടറി ക്ലബ് ആദരിക്കും

കോഴിക്കോട്: വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ പേരാമ്പ്ര റോട്ടറി ക്ലബ് ആദരിക്കുന്നു. ഈ മാസം 29ന് രാവിലെ പത്തിന് കോഴിക്കോട് ഹോട്ടൽ പാരമൗണ്ട് ടവറിൽ സെമിനാറും ഉന്നതവ്യക്തികളെ ആദരിക്കലും നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ബോബി ചെമ്മണൂർ എന്നിവരെ വൊക്കേഷനൽ എക്സലൻസ് അവാർഡ് നൽകി റോട്ടറി 2019-20 വർഷത്തെ ഗവർണർ കാർത്തികേയൻ ചടങ്ങിൽ ആദരിക്കും. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സി.എൻ. അബൂബക്കർ പ്രഭാഷണം ന‌ടത്തും. ട്രെയ്നർ ഹേമപാലൻ ക്ലാസെടുക്കും. വാർത്തസമ്മേ‌ളനത്തിൽ പേരാമ്പ്ര റോട്ടറി ക്ലബ് പ്രസിഡൻറ് ഇ.ടി. സത്യൻ. വി.പി. ശശിധരൻ, എം. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.