ഗെയിൽ: ജനകീയ സമരങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കരുത്- ^എൻ. ഷംസുദ്ദീൻ എം.എൽ.എ

ഗെയിൽ: ജനകീയ സമരങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കരുത്- -എൻ. ഷംസുദ്ദീൻ എം.എൽ.എ കൊടിയത്തൂർ: ഗെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ എരഞ്ഞിമാവിൽ നടന്നുവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ. ഷംസുദ്ദീൻ എം.എൽ.എ സമരപ്പന്തലും പദ്ധതിപ്രദേശവും സന്ദർശിച്ചു. ജനവാസ മേഖലയിലൂടെ പൈപ്പ്ലൈൻ കൊണ്ടുപോകരുത് എന്ന ഉറച്ച നിലപാട് സ്വീകരിച്ച് ജനകീയസമരം നടക്കുമ്പോൾ അതു കണ്ടില്ലെന്നു നടിക്കുന്നത് ഭരണാധികാരികൾക്ക് യോജിച്ചതെല്ലന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ കൂറ്റനാട് ഗെയിൽ സമരം അടിച്ചൊതുക്കാൻ ശ്രമിച്ചപ്പോഴും ജനങ്ങൾ പിന്മാറാതിരുന്നത് ഈ പദ്ധതികൊണ്ടുള്ള പ്രയാസംകൊണ്ടാണ്. കേരള നിയമസഭയിൽ, ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം പദ്ധതികൾ ചർച്ചക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. സലാം തേക്കുംകുറ്റി, കെ.സി.എ. ഷുക്കൂർ, ബഷീർ പുതിയോട്ടിൽ, കെ. നജീബ്, റഷീഫ് കണിയാത്ത്, കെ. കോയ, അബ്ദുൽ ബറ് മാസ്റ്റർ, കരീം പഴങ്കൽ, കെ. നൗഷാദ്, ജാഫർ എരഞ്ഞിമാവ് എന്നിവർ സംസാരിച്ചു. വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിന് നേട്ടം കൊടിയത്തൂർ: ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന വിദ്യ സഹോദയ കലോത്സവത്തിൽ കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിന് മികച്ച നേട്ടം. ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, കഥാരചന എന്നിവയിൽ ഒന്നാം സ്ഥാനം നേടി ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാമതെത്തി. 305 പോയൻറ് നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ്, ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി. ഹുസൈൻ എന്നിവർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.