കോഴിക്കോട്: ശനിയാഴ്ച ചേരുന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം വിവാദത്തിനും ആശയക്കുഴപ്പത്തിനുമിടയാക്കുന്നു. കഴിഞ്ഞ മാസം 29ന് സെനറ്റിെൻറ കാലാവധി കഴിഞ്ഞതിനാൽ സിൻഡിക്കേറ്റ് യോഗം ചേരുന്നത് നിയമപരമല്ലെന്ന നിലപാടിലാണ് ഇടതുപക്ഷ അംഗങ്ങൾ. യോഗം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അവർ ബഹിഷ്കരിക്കും. സിൻഡിക്കേറ്റിനു മുമ്പുള്ള സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽനിന്ന് വ്യാഴാഴ്ച ഇടതുപക്ഷം വിട്ടുനിന്നു. സെനറ്റ് കാലാവധി കഴിഞ്ഞാലും എക്സിക്യൂട്ടിവായ സിൻഡിക്കേറ്റിന് പ്രവർത്തിക്കാമെന്ന് യു.ഡി.എഫ് അംഗങ്ങൾ പറയുന്നു. പുതിയ സിൻഡിക്കേറ്റ് രൂപവത്കരിക്കുന്നതുവരെ പഴയതിന് തുടരാമെന്ന ഉപവകുപ്പുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. യൂനിവേഴ്സിറ്റി ആക്ടിലെ നാലാം അധ്യായത്തിലെ 23ാം ഉപവകുപ്പ് ഭേദഗതി ചെയ്തേപ്പാൾ സിൻഡിക്കേറ്റിെൻറ പ്രേത്യക അധികാരം എഴുതിച്ചേർത്തിരുന്നു. ഇതുപ്രകാരം സെനറ്റ് പുനഃസംഘടിപ്പിക്കുന്നതുവരെ പല അധികാരങ്ങളും സിൻഡിേക്കറ്റിനുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് തുടരാെമന്നും വാദമുയരുന്നു. എന്നാൽ, നോമിനേറ്റഡ് സിൻഡിക്കേറ്റിനെ നിയമിക്കാമെന്ന് സർക്കാറിന് വിദഗ്ധ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇൗ നിയമോപദേശമനുസരിച്ച് നിലവിലെ സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ഗവർണർക്ക് ശിപാർശ നൽകിയാൽ എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്കായിരിക്കും. സെപ്റ്റംബർ 29ന് സെനറ്റ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് നോമിനേറ്റഡ് സിൻഡിക്കേറ്റിനെ നിയമിക്കാൻ സി.പി.എമ്മും സർക്കാറും ശ്രമം തുടങ്ങിയിരുന്നു.14 അംഗ നോമിനേറ്റഡ് പട്ടിക തയാറാക്കാനുള്ള നീക്കത്തിനിടെയാണ് വീണ്ടും സിൻഡിക്കേറ്റ് യോഗം നടക്കുന്നതായി അംഗങ്ങൾക്ക് ക്ഷണം ലഭിച്ചത്. നോമിനേറ്റഡ് സിൻഡിേക്കറ്റ് നിലവിൽ വരുന്നതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് പരാതി നൽകിയിരുന്നു. സർവകലാശാല അധികൃതേരാട് ഗവർണർ വിശദീകരണം തേടിയിരുന്നു. പുതിയ സെനറ്റംഗങ്ങളെ തെരഞ്ഞെടുക്കാൻ സർവകലാശാല നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. രജിസ്ട്രാറെ വരണാധികാരിയായി നിയമിക്കുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് നടപടികൾ സ്വാഭാവികമായും ൈവകും. അതിനിടെയാണ് നോമിനേറ്റഡ് സിൻഡിക്കേറ്റ് േവണെമന്ന് എൽ.ഡി.എഫും തെരഞ്ഞെടുപ്പ് വരെ പഴയ സിൻഡിേക്കറ്റ് തുടരണെമന്ന് യു.ഡി.എഫും ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.