ആർ.എസ്​.എസ്​ അക്രമോത്സുകമായ ഒരു തലമുറയെ സൃഷ്​ടിക്കുന്നു ^കോടിയേരി

ആർ.എസ്.എസ് അക്രമോത്സുകമായ ഒരു തലമുറയെ സൃഷ്ടിക്കുന്നു -കോടിയേരി നന്മണ്ട: ആർ.എസ്.എസ് അക്രമോത്സുകമായ ഒരു തലമുറയെയാണ് സൃഷ്ടിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫി​െൻറ ജനജാഗ്രതയാത്രക്ക് എലത്തൂർ മണ്ഡലം കമ്മിറ്റി നന്മണ്ട 13ൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ കോടിയേരി. കലാപങ്ങൾ നടക്കേട്ടയെന്നാണ് ആർ.എസ്.എസി​െൻറ ചിന്ത. മതംമാറിയ ഫൈസലിനെ വെട്ടിക്കൊന്നതും കാസർകോട് മൗലവിയെ വധിച്ചതും അതാണ് സൂചിപ്പിക്കുന്നത്. ഇത് മൂർച്ഛിപ്പിക്കാനാണ് ജനരക്ഷായാത്ര തുടങ്ങിയത്. ഹിന്ദുത്വം പറയുന്ന ബി.ജെ.പി അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം നടന്ന നിശ്ശബ്ദമായ വിപ്ലവമാണിത്. താജ് മഹലും ചേർത്തങ്കൽ പള്ളിയും ക്ഷേത്രമാണെന്നാണ് ഇപ്പോൾ പറയുന്നത്. മുസ്ലിം, ക്രിസ്ത്യൻ പള്ളികളെ ആസ്പദമാക്കി കലാപം ഉണ്ടാക്കുകയാണ്. ഉത്തർപ്രദേശിലെ യോഗി ഇവിടെവന്ന് പ്രസംഗിച്ചു. എന്നാൽ, 305 കുട്ടികളാണ് പ്രാണവായു കിട്ടാതെ മരിച്ചത്. ഒാക്സിജൻ കമ്പനിക്ക് 60 ലക്ഷം രൂപ കൊടുക്കാൻ താമസിച്ചതാണ്. അതേ യോഗിയാണ് 2600 കോടി രൂപ ഗോശാല ഉണ്ടാക്കാൻ നീക്കിവെച്ചതെന്നും കോടിയേരി കൂട്ടിച്ചേർത്തു. എ.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കറിയ തോമസ്, സത്യൻ മൊകേരി, പി.കെ. രാജൻ, ഇ.പി.ആർ. വേശാല, പി. സതീദേവി, മുക്കം മുഹമ്മദ്, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, കെ. ചന്ദ്രൻ, പി. വിശ്വൻ, മാമ്പറ്റ ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.