ഉമ്മയെ തനിച്ചാക്കി റഹീന യാത്രയായി

പേരാമ്പ്ര: ഭർത്താവ് മരിച്ചശേഷം ഊരളൂർ പുളിയുള്ളതിൽ ആസ്യ ജീവിച്ചത് ഏകമകൾ റഹീനക്കു (19) വേണ്ടിയായിരുന്നു. എന്നാൽ, ഈ മകളും ഉമ്മയെ തനിച്ചാക്കി ഉപ്പയുടെ അടുത്തേക്കു പോയി. രണ്ടാഴ്ച മുമ്പ് നിക്കാഹ് കഴിഞ്ഞ റഹീന വരനോടൊപ്പം പോകുമ്പോൾ ചാലിക്കരയിലുണ്ടായ ബൈക്ക് അപകടത്തിലാണ് മരിച്ചത്. ദാമ്പത്യജീവിതം തുടങ്ങുംമുമ്പ് മകൾ മരിച്ചത് ഉമ്മയോടൊപ്പം നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജ് ബി. എസ്സി സൈക്കോളജി രണ്ടാം വർഷ വിദ്യാർഥിനിയായ റഹീന സഹപാഠികൾക്കും അധ്യാപകർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.