പൊതുമേഖല ബാങ്കുകൾക്ക് കോടികൾ നൽകുന്നത് കോർപറേറ്റുകളെ സഹായിക്കാൻ -കോടിയേരി പേരാമ്പ്ര: കോടികൾ വായ്പയെടുത്ത് മുങ്ങിനടക്കുന്ന വിജയ് മല്യയെ പോലുള്ളവർ കോർപറേറ്റുകൾ ബാങ്കുകൾക്ക് കൊടുക്കാനുള്ള കടം വീട്ടാനാണ് കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകൾക്ക് ധനസഹായം പ്രഖ്യാപിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഇടതു മുന്നണിയുടെ ജനജാഗ്രതാ ജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ ബദൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ കേരളം വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം ശത്രു വർഗം തിരിച്ചറിഞ്ഞിരിക്കുന്നു. കുമ്മനം നടത്തിയ ജനരക്ഷായാത്ര ഒരു രാഷ്ട്രീയ ദുരന്തനാടകമായിരുന്നു. കുട്ടികളെ ഓക്സിജൻ കൊടുക്കാതെ കൊല്ലുന്നവർക്കും ബീഫിെൻറ പേരിൽ ആളുകളെ കൊല്ലുന്നവർക്കും കേരളത്തിൽ ജനരക്ഷായാത്ര നടത്താൻ എന്തവകാശമാണുള്ളതെന്നും കോടിയേരി ചോദിച്ചു. കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, ടി.കെ. രാജൻ, കെ. ലോഹ്യ, എ.കെ. ചന്ദ്രൻ, മുക്കം മുഹമ്മദ്, ഇ. കുഞ്ഞിരാമൻ, പി.കെ.എം. ബാലകൃഷ്ണൻ, കെ.പി. ആലിക്കുട്ടി എന്നിവർ സംസാരിച്ചു. സോളാർ കേസ്: കോടതിവിധി എന്താവുമെന്ന് പറയാനാവില്ല- -കോടിയേരി പേരാമ്പ്ര: സോളാർ കേസിൽ ഉൾപ്പെട്ടത് കോൺഗ്രസിെൻറ ഉന്നത നേതാക്കളായതുകൊണ്ട് കോടതി വിധി എന്താവുമെന്ന് പറയാൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പേരാമ്പ്രയിൽ ജനജാഗ്രത യാത്രക്ക് നൽകിയ സ്വീകരണത്തിലാണ് സി.പി.എം സെക്രട്ടറി കേസിെൻറ ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. പ്രതികൾ ജയിലിലെത്തുകയാണെങ്കിൽ അവർക്ക് നല്ല സൗകര്യമൊരുക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ചെന്നിത്തല ഒന്നാം തിയ്യതി തുടങ്ങുന്ന യാത്ര 'പടയൊരുക്കം' യാത്ര നടത്തുന്നത് ഉമ്മൻ ചാണ്ടിക്കെതിരായിട്ടാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സോളാർ റിപ്പോർട്ട് പുറത്തു വരുമ്പോൾ കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എെൻറ കണ്ണ് ദാനം ചെയ്യാൻ സമ്മതപത്രം നൽകിപ്പോയി' പേരാമ്പ്ര: ബി.ജെ.പിക്കാർ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് നേരത്തെ അറിയാത്തതുകൊണ്ട് തെൻറ കണ്ണ് ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചു പോയതായി കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. ബി.ജെ.പിക്കാർ വരുമ്പോൾ ചൂഴ്ന്നെടുക്കാൻ കണ്ണും തുറന്ന് ഇരിക്കുകയല്ല കമ്യൂണിസ്റ്റുകാർ. കൈ പുരികത്തിനടുത്തെത്തുമ്പോൾ അവർ വിവരമറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ ഒന്നരക്കോടി കമ്യൂണിസ്റ്റുകാരുടെ മൂന്ന് കോടി കണ്ണ് സൂക്ഷിക്കാനുള്ള നേത്ര ബാങ്കൊന്നും ബി.ജെ.പിക്കില്ലെന്നും അദ്ദേഹം നർമം കലർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.