'അപവാദ പ്രചാരണം അവസാനിപ്പിക്കണം'

പേരാമ്പ്ര: ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊതുജനമധ്യത്തിൽ താറടിക്കാനുള്ള പിണറായി സർക്കാറി​െൻറ നടപടി അവസാനിപ്പിക്കണമെന്ന് എം.കെ. രാഘവൻ എം.പി. കായണ്ണ മണ്ഡലം 41, 42, 43 ബൂത്തുകളുടെ ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാsനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് മണ്ണാകണ്ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കക്കാടുമ്മൽ അമ്മദ്, എൻ. ശശി, എം. ഋഷികേശൻ, ഐപ്പ് വടക്കേത്തടം, ഇ.എം. രവീന്ദ്രൻ, എം.വി. മൊയ്തി, പൊയിൽ വിജയൻ, എൻ. കുഞ്ഞിക്കണ്ണൻ, ഷാജി തണ്ടോറ, പി.പി. ശ്രീധരൻ, പി.സി. പ്രത്യൂഷ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് കാവിൽ പി. മാധവൻ, ജിതേഷ് മുതുകാട് എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.