വാഹനങ്ങൾ പ്രവേശിപ്പിക്കണം: മിഠായിതെരുവിൽ മനുഷ്യച്ചങ്ങല

കോഴിക്കോട്: നവീകരണം പൂർത്തിയായാൽ മിഠായിതെരുവ് വഴി വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ മനുഷ്യച്ചങ്ങല. അടുത്തമാസം മിഠായിതെരുവ് വാഹനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികൾ രംഗത്തിറങ്ങിയത്. മിഠായിതെരുവിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് പ്രതിജ്ഞയെടുത്തു. 'ഞങ്ങൾ മിഠായിതെരുവിലെ വ്യാപാരികളാണ്, മിഠായിതെരുവ് കോഴിക്കോടി‍​െൻറ കച്ചവട സിരാകേന്ദ്രമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. കച്ചവടത്തെരുവ് എന്ന സ്വഭാവത്തെ ഒരു കാരണവശാലും ഹനിച്ചുകൂടാ. അത്തരത്തിലുള്ള ഏത് നീക്കത്തെയും വ്യാപാരികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കുമെന്നായിരുന്നു മനുഷ്യച്ചങ്ങലയിൽ വ്യാപാരികൾ പ്രതിജ്ഞയെടുത്തത്. എസ്.എം. സ്ട്രീറ്റ് മർച്ചൻറ്സ് അസോസിയേഷനും മിഠായിത്തെരുവ് സംരക്ഷണ സമിതിയും ചേർന്ന് നടത്തിയ പ്രതിഷേധത്തിൽ അഡ്വ. ഉമ്മർകുട്ടി കാരിയിൽ, ഫൈസൽ കൂട്ടുമ്മാരം, വി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.