ബി.എസ്.എൻ.എൽ മേള സമാപിച്ചു

മുക്കം: മൂന്നു ദിവസമായി മുക്കം ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് നടന്ന ബി.എസ്.എൻ.എൽ ലാൻഡ്ലൈൻ മേള സമാപിച്ചു. 400 പേർ ആധാർ ലിങ്കിങ് സംവിധാനം പ്രയോജനപ്പെടുത്തി. 200 പേർക്ക് പുതിയ കണക്ഷൻ നൽകി. 20 പേർക്ക് ബ്രോഡ്ബാൻഡ്, രണ്ടു പേർക്ക് ഒപ്ടിക്കൽ ഫൈബർ കണക്ഷനുകൾ നൽകി. ഇതോെടാപ്പം 3ജി സിം കാർഡുകൾ സൗജന്യമായി നൽകി ആക്ടിവേഷൻ നടത്തിക്കൊടുത്തു. പ്ലാൻ കേരള 446 എന്ന പുതിയ പ്ലാനുകളും, 446 രൂപക്ക് ദിവസവും ഒരു ജി.ബി ഡാറ്റയും എല്ലാ നെറ്റ്്വർക്കിലേക്കും പരിധിയില്ലാത്ത കാളുകളും 84 ദിവസത്തേക്ക് സൗജന്യമായി ലഭിക്കുന്നതിനുള്ള റീചാർജ് സംവിധാനവും മേളയിൽ നിരവധി പേർ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മുക്കം സബ്ഡിവിഷനൽ എൻജിനീയർ ലൗവ്ലി ജോസഫ്, ജീവനക്കാരായ റസിയ, സാം ജോർജ് എന്നിവർ നേതൃത്വം നൽകി. കുത്തിയിരിപ്പ് സമര പ്രചാരണം ഇന്ന് മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് വഞ്ചനയും സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നുവെന്നാരോപിച്ച് നവംബർ രണ്ടിന് രാവിലെ 10 മുതൽ അഞ്ചു വരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പ്രചാരണ വാഹനജാഥ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മരഞ്ചാട്ടിയിൽ തുടങ്ങും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് മുരിങ്ങംപുറായി എടലമ്പാട്ട് സമാപിക്കും. സമാപന സമ്മേളനം വി.എ. റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നോർത്ത് കാരശ്ശേരിയിൽനിന്ന് ആരംഭിച്ച് കറുത്തപറമ്പിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.