കാമ്പസിൽ കയറി വിദ്യാർഥികളെ മർദിച്ച സംഭവം: എം.എൽ.എയെ അറസ്റ്റ് ചെയ്യുക -യു.ഡി.എഫ് കൊടുവള്ളി: കെ.എം.ഒ കോളജിലെ വിദ്യാർഥികളെ കാമ്പസിൽ കയറി മർദിച്ച എം.എൽ.എ കാരാട്ട് റസാഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നഗരസഭ കമ്മിറ്റി കൊടുവള്ളി ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ നടത്തി. യു.ഡി.എഫ് ജില്ല കൺവീനർ എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.സി. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. അരവിന്ദൻ, ചോലക്കര മുഹമ്മദ്, എ.പി. മജീദ് മാസ്റ്റർ, ടി.കെ. മുഹമ്മദ് മാസ്റ്റർ, വി.കെ. അബ്ദുഹാജി, സി.എം. ഗോപാലൻ, സി.പി. അബ്ദുൽറസാഖ്, ടി.പി.സി. മുഹമ്മദ്, ടി. മൊയ്തീൻകോയ, കെ.െക. അബ്ദുറഹിമാൻകുട്ടി, പി.ആർ. മഹേഷ്, ടി.കെ.പി. അബൂബക്കർ, വേളാട്ട് അഹമ്മദ് എന്നിവർ സംസാരിച്ചു. ധർണക്ക് കെ.കെ.എ. ഖാദർ, എൻ.കെ. അനിൽകുമാർ, കെ. ശിവദാസൻ, എൻ.വി. നൂർമുഹമ്മദ്, എൻ.കെ. മുഹമ്മദലി, ടി.പി. നാസർ, കെ.ടി. സുനിൽ, ഒ.കെ. നജീബ്, യു.വി. ഷാഹിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.