മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജിലെ 2017--18 വർഷത്ത യൂനിയൻ മുൻ എം.എൽ.എ സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ കക്ഷിരാഷ്ട്രീയഭേദെമന്യേ കോളജിെൻറ നന്മക്കായി ഒരുമിച്ച് നിൽക്കണമെന്നും നന്മ നിറഞ്ഞ രാഷ്ട്രീയം ഉള്ള കാമ്പസുകൾ രാജ്യ പുരോഗതിക്ക് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂനിയൻ ചെയർമാൻ മുബഷിർ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. അബൂബക്കർ മാങ്ങാട്ട്ചാലിൽ, ഡോ.പി. വിജയരാഘവൻ, ഡോ. ടി.സി. സൈമൺ, ബീന ചെറിയാൻ, അബ്ദുല്ലക്കോയ, ഹാഫിസുറഹ്മാൻ, ത്വയ്യിബ്, സി.വി. ജുനൈദ് എന്നിവർ സംസാരിച്ചു. ശാമിൽ പാഴുർ സ്വാഗതവും ഫാത്തിമ മുഹ്സിന നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 'കുമാരനെല്ലൂർ വില്ലേജിലെ തോട്ടഭൂമിപ്രശ്നം പരിഹരിക്കണം' മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിലെ ചുണ്ടത്തും പൊയിൽ, മരഞ്ചാട്ടി, തോട്ടക്കാട്, തേക്കുംകുറ്റി, വല്ലത്തായ് പാറ, ലോല ആറാം ബ്ലോക്ക് മേഖലകളിൽ തോട്ടഭൂമി എന്ന പേരിൽ ഭൂവുടമകൾക്ക് കൈവശരേഖകൾ ലഭിക്കാത്ത പ്രശ്നത്തിന് പരിഹാരം വേണമെന്ന് സി.പി.എം കാരശ്ശേരി നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മരഞ്ചാട്ടി ടി. ആലി നഗറിൽ പ്രതിനിധിസമ്മേളനം ജില്ലസെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ. സുധാകരൻ, കെ. ശിവദാസൻ, മിനി കണ്ണങ്കര എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഇ.പി. അജിത്ത് രക്തസാക്ഷിപ്രമേയവും വി. ജയപ്രകാശ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. മുതിർന്ന അംഗം കൊളത്തുംകണ്ടി ഭാസ്കരൻ പതാക ഉയർത്തി. ജില്ലകമ്മിറ്റി അംഗം ടി. വിശ്വനാഥൻ, ജോളി ജോസഫ്, വി.കെ. വിനോദ്, പി.എൻ. തങ്കപ്പൻ, ജലീൽ കൂടരഞ്ഞി എന്നിവർ സംസാരിച്ചു. മാന്ത്ര വിനോദ് സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മറ്റിെയയും 11 അംഗ ഏരിയ സമ്മേളനപ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.