ഫറോക്ക്: റൗസത്തുൽ ഉലൂം അസോസിയേഷൻ (ആർ.യു.എ) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളടെ ഭാഗമായി കാമ്പസിലെ മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ സംഗമം ശനിയാഴ്ച രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. ആർ.യു.എ പ്രസിഡൻറ് കെ.വി. കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് അഡ്വ. എം. മുഹമ്മദ് ഉപഹാരം നൽകും. കാമ്പസ് ഡയറക്ടറി ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദിന് നൽകി ആർ.യു.എ. വൈസ് പ്രസിഡൻറ് പി.കെ. അഹമ്മദ് പ്രകാശനം ചെയ്യും. ആർ.യു.എ അംഗങ്ങൾ, കാമ്പസിലെ 10 സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർ പങ്കെടുക്കും. വിവരങ്ങൾക്ക് ഫോൺ: 9447275947. പ്ലസ് ടു ഓറിയേൻറഷൻ ക്ലാസ് ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു ഓപൺ സ്കൂൾ സ്കീമിൽ രജിസ്റ്റർ ചെയ്ത രണ്ടാംവർഷ വിദ്യാർഥികൾക്കുള്ള ഓറിേൻറഷൻ ക്ലാസ് ശനിയാഴ്ച രാവിലെ ഒമ്പതിന് തുടങ്ങുമെന്ന് പ്രിൻസിപ്പൽ അറിയച്ചു. വിവരങ്ങൾക്ക് ഫോൺ: 9895 566766. കോൺഗ്രസ് കുടുംബസംഗമം ഫറോക്ക്: ഇന്ദിര ഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി ചെറുവണ്ണൂർ മണ്ഡലത്തിലെ 65, 66 ബൂത്തുകളിൽ കോൺഗ്രസ് കുടുംബസംഗമം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ആദം മുൽസി ഉദ്ഘാടനം ചെയ്തു. എൻ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരെ മണ്ഡലം പ്രസിഡൻറ് കൊളങ്ങര രാജൻ ആദരിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിന മെഹറിെന യൂത്ത് കോൺഗ്രസ് പാർലമെൻറ് ജനറൽ സെക്രട്ടറി ടി. ഷഫ്നാസ് അലി ആദരിച്ചു. അജി കുണ്ടുപറമ്പ് ക്ലാസെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. അബ്ദുൽ ഗഫൂർ, സി.പി.എം ഉമ്മർകോയ, ടി. പുരുഷു, എം.പി. ഉണ്ണികൃഷ്ണൻ, സി.ടി. മുഷ്താഖ്, കെ.ടി. അബ്ദുൽ സലാം, കെ. സക്കീർ ഹുസൈൻ, ടി. അബ്ദുൽ അസീസ്, സലുപാലക്കുളം, വി. ഉബൈദ്, സി. ഹാരിസ്, സി. ഫിറോസ്, പ്രകാശൻ ചാലിയത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.