photo: School Peruകോഴിക്കോട് റൂറൽ സബ് ജില്ല ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളയിൽ മികച്ച വിജയം നേടിയ പൂത്തുർമഠം എ.എം.യു.പി സ്കൂൾ നടത്തിയ ആഹ്ലാദ പ്രകടനം പെരുമണ്ണ: കോഴിക്കോട് റൂറൽ സബ്ജില്ല ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികച്ച വിജയം നേടിയ പൂത്തുർമഠം എ.എം.യു.പി സ്കൂൾ ടീം പെരുമണ്ണ പുത്തൂർമഠം അങ്ങാടിയിൽ . ഓവറോൾ ചാമ്പ്യൻഷിപ് (യു.പി വിഭാഗം), ഗണിതശാസ്ത്രമേളയിൽ റണ്ണറപ് (യു.പി വിഭാഗം), സാമൂഹിക ശാസ്ത്രമേളയിൽ റണ്ണറപ്പ് (എൽ.പി-യു.പി വിഭാഗം) എന്നീ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. പ്രധാനാധ്യാപിക ഇന്ദിര പി.ടി.എ പ്രസിഡൻറ് കെ.പി.എം. കുട്ടി, കെ.പി. ഫാതിമ, ബുഷ്റ, പി.ടി.എ സലാം, കെ. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.