രാമനാട്ടുകര നഗരസഭ ഭൂമി കൈമാറ്റം; റോഡ്, കെട്ടിട നിർമാണങ്ങൾ ഹൈകോടതി തടഞ്ഞു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭ കൈമാറ്റം ചെയ്ത ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നഗരസഭയോടും സ്ഥലം വാങ്ങിച്ച വെസ്റ്റ്ഹിൽ ട്രാൻസ്കോൺ ലോജിസ്റ്റിക് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തോടുമാണ് ഹൈകോടതിയുടെ നിർദേശം. നഗരസഭക്ക് ആസ്ഥാനമന്ദിരം നിർമിക്കുന്നതിനായി ദേശീയ പാതയോരത്തെ സർക്കാർ ഭൂമി മറ്റൊരു ഭൂമിയുമായി കൈമാറ്റം നടത്തിയതിൽ കോടികളുടെ നഷ്ടം നഗരസഭക്ക് വരുത്തിവെച്ചത് നേരേത്ത വിവാദമായിരുന്നു. ചെത്തുപാലം തോടിന് സമീപത്തെ 24.85 സ​െൻറ് ഭൂമി നൽകി പകരം തൊട്ടടുത്തുള്ള ട്രാൻസ്കോൺ ലോജിസ്റ്റിക് സൊല്യൂഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 102.3 ഏക്കർ ചതുപ്പ് പ്രദേശം ഏറ്റെടുത്ത നഗരസഭയുടെ നടപടിയാണ് വിവാദത്തിലാക്കിയിരുന്നത്. നഗരസഭ കൈമാറിയ ഭൂമിക്ക് സ​െൻറിന് 20 ലക്ഷത്തോളം രൂപ നിലവിൽ വിപണിവിലയുണ്ടെന്നും ഇതുപ്രകാരം 24.85 സ​െൻറിന് അഞ്ച് കോടിയിലധികം വിലമതിക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്. നഗരസഭ ഏെറ്റടുത്ത ചതുപ്പ് നിലത്തിന് മാർക്കറ്റ് വില കേവലം മൂന്നുലക്ഷത്തോളേമ വരൂ. ഇതുപ്രകാരം 3.06 കോടി രൂപ മാത്രേമ ഈ ഭൂമിക്ക് ലഭിക്കൂവെന്നുമാണ് ആരോപണം. രണ്ട് കോടിയിലധികം രൂപ നഗരസഭക്ക് നഷ്ടമുണ്ടാെയന്ന് കാണിച്ച് ഇവർ വിജിലൻസിനെയും സമീപിച്ചിരുന്നു. 2017 സെപ്റ്റംബർ 13നാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നത്. അതേസമയം, നഗരസഭ കൗൺസിൽ തിരുമാനമനുസരിച്ചാണ് ഭൂമി കൈമാറ്റത്തിന് നടപടി തുടങ്ങിയതെന്നും നടപടിക്രമങ്ങൾ പൂർണമായും പാലിച്ചിട്ടുണ്ടെന്നും ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ പറഞ്ഞു. ജില്ല കലക്ടർ വില നിർണയിച്ചാണ് ഭൂമി കൈമാറ്റ നടപടി പൂർത്തീകരിച്ചത്. പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതു പ്രകാരമാണ് ഭൂമി കൈമാറ്റത്തിന് സർക്കാറി​െൻറ അനുമതി ലഭിച്ചതെന്നും ചെയർമാൻ പറഞ്ഞു. ഗ്രാമപഞ്ചായത്തായിരുന്ന ഘട്ടത്തിൽ രാമനാട്ടുകരയിൽ മത്സ്യമർക്കറ്റിനും മാലിന്യസംസ്കരണത്തിനും വേണ്ടി വാങ്ങിയ ഭൂമിയാണിത്. 40 ലക്ഷം രൂപ െചലവഴിച്ച് ഇവിടെ മത്സ്യമാർക്കറ്റ്, ഇൻസിനറേറ്റർ, ബയോഗ്യാസ് പ്ലാൻറ് എന്നിവയും സ്ഥാപിച്ചിരുന്നു. ഇൗ മൂന്നു പദ്ധതികളും വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉപേക്ഷിച്ച നിലയിലാണ്. ഇതിനിടയിലാണ് ഈ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറ്റം ചെയ്തിരിക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.