ര​മേശ്​ ചെന്നിത്തലയുടെ പടയൊരുക്കം യാത്ര: ബേപ്പൂർ മണ്ഡലത്തിൽ സ്വാഗത സംഘം രൂപീകരിച്ചു

ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നത് ചർച്ചയായി ഫറോക്ക്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കേരളയാത്രക്ക് നവംബർ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ ബേപ്പൂർ മണ്ഡലത്തിലും വിപുലമായ ഒരുക്കം. ഇതിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽനിന്നുവിട്ടുനിന്നത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിമതയായി മത്സരിച്ച് യു.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിജയിച്ച മുൻ മഹിള കോൺഗ്രസ് നേതാവ് ടി. നുസ്റത്തിനെച്ചൊല്ലിയാണ് പാർട്ടിയിൽ പോര് മുറുകുന്നത്. നുസ്റത്തിന് പാർട്ടി അംഗത്വവും ഫറോക്ക് ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനവുമാണ് ജില്ല കോൺഗ്രസ് പ്രസിഡൻറ് ടി.സിദ്ദീഖ് നൽകിയത്. ഇതേ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് അംഗങ്ങളും തൊഴിലാളി യൂനിയനുകളിലെ മുപ്പതോളം നേതാക്കളും സ്ഥാനങ്ങൾ രാജിവെച്ച് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നുസ്റത്തിനെ പാർട്ടി അംഗത്വം നൽകരുതെന്നാണ് രാജിവെച്ചവരുടെ പ്രധാന ആവശ്യം. ഫറോക്ക് നഗരസഭ ഹാളിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽനിന്നു ഭാരവാഹിത്വങ്ങൾ രാജിെവച്ചവർ പങ്കെടുക്കാത്തതും ചർച്ചയായി. രാജിവെച്ച നേതാക്കളെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നതായാണ് സൂചന. നഗരസഭ ഹാളിൽ നടന്ന യു.ഡി.എഫ് സംഘാടക സമിതി യോഗത്തിൽ ചെയർമാൻ യു. പോക്കർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സിഗ്‌നേച്ചർ ഉദ്ഘാടനം സ്വാതന്ത്ര്യസമര സേനാനി പി. വാസു നിർവഹിച്ചു. കൺവീനർ ടി. ശിവദാസൻ, ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന, എൻ.-സി.അബ്ദു റസാഖ്, കെ.കെ. ആലിക്കുട്ടി, പി.സി. അഹമ്മത് കുട്ടി ഹാജി, ടി.കെ. അബ്ദുൽ ഗഫൂർ, ജി. നാരായണൻകുട്ടി എം.എം. മുസ്തഫ, പി. ബൈജു, വി. അബുൽ അലി, പി. കുഞ്ഞിമൊയ്തീൻ, ഷാഹുൽ ഹമീദ്, എ. മൂസക്കോയ ഹാജി, മുഹമ്മദ് കോയ ബേപ്പൂർ, എം.പി. ജനാർദനൻ, എം. കുഞ്ഞാമുട്ടി, എം.ഐ. മുഹമ്മദ് ഹാജി, കെ.കെ. മുഹമ്മദ് കോയ, പി. ആസിഫ്, കെ. സുരേഷ്, രമേശ് നമ്പിയത്ത് മുഹമ്മദലി കല്ലട സി.വി. ബാവ റിയാസ് അരീക്കാട് കെ. രാജൻ, കെ.സി. രാജൻ, ടി. സഫ്നാസ് അലി, ശിഹാബ് നല്ലളം, എം. ഷഹർബാൻ എന്നിവർ സംസാരിച്ചു. പ്രചാരണാർഥം മണ്ഡല പഞ്ചായത്തുതലത്തിൽ വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കും. നവംബർ നാലിന് വാഹനജാഥ നടത്താനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.