ഉറങ്ങാത്ത നിലവിളികളെ കോറിയിട്ട് വി. മോഹന​െൻറ ചിത്രങ്ങൾ

കോഴിക്കോട്: ലോകത്തി​െൻറ ക്രൂരവും വേദനിപ്പിക്കുന്നതും കണ്ണീരണിയിപ്പിക്കുന്നതുമായ മുഖങ്ങളെ കാൻവാസിൽ വരച്ചുവെച്ച് ചിത്രകാരൻ വി. മോഹന​െൻറ ചിത്രപ്രദർശനം ആർട്ട്ഗാലറിയിൽ തുടങ്ങി. 'ഉറങ്ങാത്ത നിലവിളികൾ' എന്നു പേരിട്ട പ്രദർശനത്തിൽ സമൂഹത്തി​െൻറ ജീർണാവസ്ഥയെയും മനുഷ്യ​െൻറ നിസ്സംഗതയെയും കുറിച്ചാണ് ഏറെയും പ്രതിഫലിപ്പിക്കുന്നത്. ക്രുദ്ധരായ മൃഗരൂപങ്ങളും ദുഃസ്വപ്നങ്ങളുടെ ഞെട്ടിയുണരലും ഹിംസയുടെ വേതാളരൂപവും നിസ്സഹായമായ നിലവിളികളും അപ്രസന്നമായ നിറങ്ങളും കോടിപ്പോയ മുഖങ്ങളുമെല്ലാം വരച്ചുവെക്കുന്നതിലൂടെ മനുഷ്യരാശിയുടെ മുഴുവൻ ഭയങ്ങളുമാണ് ചിത്രകാരൻ പകർത്തുന്നത്. മൂന്നു ഘട്ടങ്ങളായാണ് 88 ചിത്രങ്ങൾ വായനക്കാരോട് സംവദിക്കുന്നത്. കൂരിരുട്ടിൽ വെളിച്ചത്തെ തേടാതിരിക്കുന്ന ഒന്നാംഘട്ടവും വി‍ളക്കുകൾക്കു താഴെയും ഇരുട്ടിനെത്തേടുന്ന രണ്ടാം ഘട്ടവും വിവേകത്തി​െൻറ ഉൾക്കാഴ്ചയുടെ വെളിച്ചം തന്നിൽനിന്നുതന്നെ പടരുന്ന മൂന്നാം ഘട്ടവും. ശിൽപികൂടിയായ വി. മോഹനനു വേണ്ടി ചിത്രപ്രദർശനം സംഘടിപ്പിച്ചത് അദ്ദേഹത്തി​െൻറ സുഹൃത്കൂട്ടായ്മയാണ്. എഴുത്തുകാരൻ പി.എൻ. ദാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തി​െൻറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ഏഴിന് ചിത്രകലയെക്കുറിച്ചുള്ള ഡോക്യുെമൻററി പ്രദർശനം, വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സ്പോർട്സ് കൗൺസിൽ ഹാളിൽ സമകാലിക സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രഭാഷണം, ശനിയാഴ്ച കലയെയും സാഹിത്യത്തെയും കുറിച്ച് വിവിധ ചർച്ചകൾ എന്നിവയും നടക്കും. ബാലചന്ദ്രൻ ചുള്ളിക്കാട്, സാറ ജോസഫ്, സണ്ണി എം. കപിക്കാട്, വി. മധുസൂദനൻ നായർ, കൽപറ്റ നാരായണൻ തുടങ്ങിയവർ പങ്കെടുക്കും. അശ്വനി ഫിലിം സൊസൈറ്റിയുമായി ചേർന്നാണ് ഡോക്യുമ​െൻററി പ്രദർശനം നടത്തുന്നത്. ചിത്രപ്രദർശനം ഒക്ടോബർ 29ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.