ബേപ്പൂർ: ബേപ്പൂരിൽ വിദ്യാർഥിനിയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു. മദ്റസ വിദ്യാർഥിനിയായ ബേപ്പൂർ ചെറുപുരക്കൽ ഇല്യാസിെൻറ മകൾ ഫാത്വിമ നിഷാനക്കാണ് (10) പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തിൽ 10ലധികം ഭാഗങ്ങളിലാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ ബേപ്പൂർ മുദാക്കര മഖാമിനു സമീപത്തുവെച്ചാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. മദ്റസ വിട്ട് വരുന്നവഴിയിൽ തെരുവുനായ്ക്കൾ കൂട്ടമായി ഓടിവന്ന് കുട്ടിയുടെ കാലിൽ കടിച്ചു. റോഡിലേക്ക് കമിഴ്ന്നുവീണ കുട്ടിയെ നായ്ക്കൾ കാലിനു പിൻവശത്തും പുറത്തും കൈകളിലും തുടയിലും ഉൾപ്പെടെ 10ലധികം ഭാഗങ്ങളിൽ കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടമ്മയാണ് ഓടിയെത്തിയത്. ശരീരത്തിൽ ഗുരുതരമായി കടിയേറ്റ കുട്ടിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.