നാദാപുരം: നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പെൺകുട്ടികൾ. എൻ.എസ്.എസ് രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 'രജതഭവന' പദ്ധതിയുടെ ഭാഗമായാണ് എൻ.എസ്.എസ് യൂനിറ്റിെൻറയും സൗഹൃദ ക്ലബിെൻറയും സഹകരണത്തോടെ വീടിെൻറ നിർമാണം പൂർത്തീകരിച്ചത്. വീടിെൻറ താക്കോൽ വിതരണം പൂർവ വിദ്യാർഥിനിയും നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ എം.കെ. സഫീറ നിർവഹിച്ചു. പ്രിൻസിപ്പൽ സി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് നാസർ എടച്ചേരി, സ്റ്റാഫ് സെക്രട്ടറി എം.കെ. മുനീർ, എൻ.- ബഷീർ, കെ.കെ. ഫൈസൽ, കെ.കെ.- നൗഷത്ത് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സിന്ധു സ്വാഗതവും അനുശ്രീ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.