െ റിപ്പോര്‍ട്ട് നല്‍കി വടകര: നഗരപരിധിയിലെ 30 വിദ്യാലയങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ നടന്ന മീസില്‍സ്-റൂബല്ല പ്രതിരോധ കുത്തിവെപ്പ് 69 ശതമാനം പൂര്‍ത്തിയായതായി വടകര ജില്ലആശുപത്രി ജെ.എച്ച്.ഐ ടെന്നിസണ്‍ തോമസ് അറിയിച്ചു. ഇതിനിടെ, കുത്തിവെപ്പിന് വിസമ്മതിച്ച അഴിത്തല ജെ.ബി സ്കൂള്‍ അധികൃതര്‍ക്കെതിരെ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൊത്തം 60 വിദ്യാലയങ്ങളാണ് നഗരപരിധിയിലുള്ളത്. 29 വിദ്യാലയങ്ങളില്‍ കുത്തിവെപ്പ് നല്‍കാന്‍ ബാക്കിയുണ്ട്. ഇതിനുപുറമെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലആശുപത്രിയില്‍ കുത്തിവെപ്പ് നല്‍കിവരുന്നുണ്ട്. 30 വിദ്യാലയങ്ങളില്‍ 7820 വിദ്യാര്‍ഥികളില്‍ 5399 കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കി. 482 കുട്ടികള്‍ പഠിക്കുന്ന താഴെ പള്ളി ഭാഗം ജെ.ബി സ്കൂളില്‍ 82 കുട്ടികള്‍ മാത്രമേ കുത്തിവെപ്പ് എടുത്തിട്ടുള്ളൂവെന്നും നഗരപരിധിയിലെ തീരദേശമേഖലയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രേത്യകയോഗം വിളിച്ചുചേര്‍ക്കണമെന്നും ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. പദ്ധതിയെ പിറകോട്ട് വലിക്കുന്ന സംശയകരമായ അവസ്ഥ മാറ്റാന്‍ ജനപ്രതിനിധികളുടെ സഹായവും ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.