'മഹാധർണ': വടകരയിൽ പ്രചാരണജാഥ നടത്തും

വടകര: കേന്ദ്രസർക്കാറി‍​െൻറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക തൊഴിലാളി പ്രക്ഷോഭം ആരംഭിക്കുന്നതി‍​െൻറ ഭാഗമായി നവംബർ ഒമ്പത്, 10, 11 തീയതികളിൽ പാർലമ​െൻറിന് മുന്നിൽ നടക്കുന്ന 'മഹാധർണ' വിജയിപ്പിക്കാൻ വടകരയിൽ പ്രചാരണജാഥ നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ, സർവിസ്സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 26ന് വൈകീട്ട് അഞ്ചിന് തൊട്ടിൽപ്പാലത്ത് ജാഥ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 9.30ന് കുറ്റ്യാടിയിൽ നിന്നാരംഭിക്കുന്ന ജാഥ കക്കട്ട്, കല്ലാച്ചി, പുറമേരി, എടച്ചേരി, ഓർക്കാട്ടേരി, നാദാപുരം റോഡ്, വടകര കോട്ടപറമ്പ്, വില്യാപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ആറിന് ആയഞ്ചേരിയിൽ സമാപിക്കും. വി.ആർ. രമേഷ് ജാഥാക്യാപ്റ്റനാകും. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം പൊതുമേഖലയെ പാേട തകർക്കാനുമാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്ന് എ.കെ. ബാലൻ, ഇ. നാരായണൻ നായർ, കെ. രവീന്ദ്രൻ, വി.ആർ. രമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വടകര: കേന്ദ്രസർക്കാറി‍​െൻറ കോർപറേറ്റ് ഭരണത്തിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നടത്തുന്ന മഹാധർണ വിജയിപ്പിക്കാൻ ഐ.എൻ.ടി.യു.സി താലൂക്ക് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഇ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. പി.എം. വേലായുധൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കണ്ണോത്ത്, കെ.ടി.കെ. അശോകൻ, ബാപ്പറ്റ അലി, സത്യൻ എടച്ചേരി, ടി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.