ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കരുത്

എകരൂല്‍: ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ക്ഷേമനിധി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നു എന്ന കാരണത്താല്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ തലയാട് ആപ്കോസ് ക്ഷീരസംഘം പ്രതിഷേധിച്ചു. പ്രസിഡൻറ് എന്‍.ജെ. മാത്യു അധ്യക്ഷത വഹിച്ചു. എം.പി. ഇമ്മാനുവല്‍, ഷാജു നരിപ്പാറ, മോന്‍സ് അലക്സാണ്ടര്‍, ദേവി എന്നിവര്‍ സംസാരിച്ചു. മോദി മുക്ത ഭാരതം നിലവില്‍വരും -രമേശ്‌ ചെന്നിത്തല ഉള്ള്യേരി: അടുത്ത തെരഞ്ഞെടുപ്പോടെ മോദി മുക്ത ഭാരതം നിലവില്‍വരുമെന്നതി​െൻറ സൂചനയാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്നെതന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഉള്ളൂര്‍ പൊയിലുങ്കല്‍ താഴെ സംഘടിപ്പിച്ച ഇന്ദിര ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ്‌ കന്നൂര്‍ അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്‍, എടാടത്ത് രാഘവന്‍, ടി. ഗണേഷ് ബാബു, ഇ.ടി. ബിനോയ്‌, ഉഷാദേവി, എ.കെ. അബ്ദുല്‍ സമദ്, ഋഷികേശന്‍, വൈശാഖ് കണ്ണോറ, കെ.കെ. ഗംഗാധരൻ, കാര്‍ത്തികേയന്‍, ഷമീര്‍ നളന്ദ, പി. ശ്രീനാഥ്‌, സുനില്‍ കുമാര്‍, കെ. സുരേന്ദ്രന്‍, എന്‍.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.