തിക്കോടി: വടക്കേ മലബാറിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നായ ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രമഹോത്സവം ഡിസംബർ 11നു പ്രാകുഴം ചടങ്ങോടെ ആരംഭിക്കും. 2018 ജനുവരി ഒന്നിന് കൊടിയേറ്റം, രണ്ടിന് ഉത്സവം, മൂന്നിന് ചെറിയ വിളക്ക്, നാലിനു വലിയവിളക്ക്, അഞ്ചിന് പള്ളിവേട്ട, ആറിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികൾ: വീകുട്ടി രവി (പ്രസി), ഉണ്ണി പറപ്പൻതൊടി (സെക്ര), ആനന്ദ് വളയന്നൂർ (ട്രഷ), അനീഷ് വിയ്യൂർ മഠത്തിൽ (വൈ. പ്രസി), സി. രഘു തയ്യിലേരി (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.