സാംസ്കാരിക ഫാഷിസത്തിനെതിരെ പ്രതിരോധനിര

നടുവണ്ണൂർ: സി.പി.എം നടുവണ്ണൂർ ലോക്കൽ സമ്മേളനത്തി​െൻറ ഭാഗമായി വോയ്സ് ഓഫ് യൂത്ത് നവമാധ്യമ സമിതി 'സാംസ്കാരിക ഫാഷിസത്തിനെതിരെ പ്രതിരോധനിര' പരിപാടി സംഘടിപ്പിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കലിക്കറ്റ് സർവകലാശാല അസി. പ്രഫ. ഡോ. അനിൽ ചേലേമ്പ്ര, ചാലിക്കര രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. ചിത്രകാരൻമാരും കലാകാരൻമാരും കലാപ്രകടനങ്ങളിലൂടെ പ്രതിരോധ നിരയിൽ അണിചേർന്നു. അമീർ അലി സ്വാഗതവും ഇ.പി. രതീഷ് നന്ദിയും പറഞ്ഞു. നടുവണ്ണൂരിൽ ഇ.എസ്.ഐ ആശുപത്രി അനുവദിക്കണം -സി.പി.ഐ നടുവണ്ണൂർ: ബാലുശ്ശേരി മണ്ഡലത്തിന് അനുവദിക്കുന്ന ഇ.എസ്.ഐ ആശുപത്രി ഫാക്ടറികൾ കൂടുതൽ സ്ഥിതി ചെയ്യുന്ന നടുവണ്ണൂരിൽ ആരംഭിക്കണമെന്ന് സി.പി.ഐ നടുവണ്ണൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ടി. കുഞ്ഞിരാമൻ പതാക ഉയർത്തി. മഹിള സംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം ഉദ്ഘാടനം ചെയ്തു. പി. ആദർശ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.വി. ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. സാബു രക്തസാക്ഷി പ്രമേയവും, ബൈജു പി. മന്ദങ്കാവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.എം. ശശി, മണ്ഡലം സെക്രട്ടറി എം.കെ. ദാമോദരൻ, എം.കെ. സമീർ, ടി.കെ. രവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി. ബാലൻ (സെക്ര), ബാലൻ കമ്മങ്ങാട്, ബൈജു പി. മന്ദങ്കാവ് (അസി. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.