നന്മണ്ട: കാപ്പുമല കുടിവെള്ള പദ്ധതിയുടെ ജലവിതരണം ഭാഗികമായി മുടങ്ങുന്നതോടെ ഗുണഭോക്താക്കൾ വലയുന്നു. ഗ്രാമപഞ്ചായത്ത് 11, 12 വാർഡുകളിലായി അറുപതോളം വീട്ടുകാർക്ക് കുടിവെള്ളമെത്തിക്കുന്നതിന് 10 വർഷം മുമ്പാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. കരായിൽ അരവിന്ദാക്ഷൻ സൗജന്യമായി നൽകിയ സ്ഥലത്താണ് കിണറും മോേട്ടാറും കാപ്പുമലയിൽ ടാങ്കും സ്ഥാപിച്ചത്. എന്നാൽ, 15 എച്ച്.പി മോേട്ടാറിെൻറ പ്രവർത്തനം കാര്യക്ഷമമാവാതെ ഇടക്കിടെ താളം തെറ്റിയതോടെയാണ് കുടിവെള്ള വിതരണം ഭാഗികമായതെന്ന് ഗുണഭോക്താക്കൾ പറയുന്നു. ഒാരോ വീട്ടുകാരിൽനിന്നും 80 രൂപ വീതമാണ് കമ്മിറ്റി ഇൗടാക്കുന്നത്. ഇപ്പോൾ ആഴ്ചയിൽ മൂന്നോ നാലോ ദിവസം വെള്ളം കിട്ടിയാലായി എന്ന അവസ്ഥയാണ്. കാപ്പുമലയും പാറയിൽ പ്രദേശവും മലയോര മേഖലയായതിനാൽ കാലവർഷത്തിലും കുടിവെള്ളക്ഷാമം രൂക്ഷമാണിവിടെ. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്കും നിറയെ ജലമുള്ള വേനലിൽപോലും വറ്റാത്ത കിണറും കാപ്പുമല കുടിവെള്ള പദ്ധതിക്കായുണ്ട്. പേക്ഷ, തകരാറായി കാലപ്പഴക്കംചെന്ന മോേട്ടാർ ഒഴിവാക്കി പുതിയ മോേട്ടാർ വാങ്ങാനാണ് അധികൃതർക്ക് വൈമനസ്യമെന്നും ഗുണഭോക്താക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.