നവംബർ ഒന്നിന്​ കടകളടച്ചിടും

കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാേങ്കതികത്വങ്ങൾ പരിഹരിക്കണമെന്നും വാടക കുടിയാൻ നിയമം നിയമസഭ പാസാക്കണമെന്നും ആവശ്യപ്പെട്ട് നവംബർ ഒന്നിന് കടകൾ അടച്ചിടാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) യോഗം തീരുമാനിച്ചു. നവംബർ ഒന്നിന് ആദായ നികുതി ഒാഫിസിലേക്ക് മാർച്ചും നടത്തും. യോഗത്തിൽ ജില്ല പ്രസിഡൻറ് സി.കെ. കുഞ്ഞിമൊയ്തീൻ, സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ, വി. സുനിൽകുമാർ, പി. അബ്ദുൽ അസീസ്, നൗഷാദ് പവർലാൻഡ്, സി.വി. സുധാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.